A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി പിതാവിന് പ്രാര്‍ത്ഥനാശംസകള്‍

തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി 
സ്ഥാനമേറ്റ അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി 
പിതാവിന് പ്രാര്‍ത്ഥനാശംസകള്‍

തലശേരി: തലശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി  മാര്‍ ജോസഫ് പാംപ്ലാനി  ചുമതലയെറ്റു. തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ അങ്കണത്തില്‍ രാവിലെ വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം നല്‍കിയതിന് പിന്നാലേ സ്ഥാനാരോഹണ  ചടങ്ങുകള്‍ക്ക് ആരംഭമായി. പ്രത്യേകം തയാറാക്കിയ വേദിയില്‍ ആരംഭിച്ച സ്ഥാനാരോഹണ കര്‍മങ്ങള്‍ക്കു സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച്ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികരായി.മാര്‍ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സീറോമലബാര്‍ സഭാധ്യക്ഷന്റെ നിയമനപത്രിക അതിരൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ വായിച്ചു.സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കി.തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യ്തു.ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ലെയോപോള്‍ദോ ജിറേലി മുഖ്യാതിഥിയായി. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, റോഷി അഗസ്റ്റിന്‍, കൊച്ചി രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, കെ. സുധാകരന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാ ര്‍ ലോറന്‍സ് മുക്കുഴി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍ എ, സിസ്റ്റര്‍ അനില മണ്ണൂര്‍ (എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍), സരിഗ കൊന്നക്കല്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.എംപിമാരായ കെ.മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സന്തോഷ്‌കുമാര്‍, എംഎ ല്‍എമാരായ സജീവ് ജോസഫ്, എ.എന്‍.ഷംസീര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ഷൈലജ, കെ.പി.മോഹനന്‍, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി, സീറോ മലബാര്‍, മലങ്കര, ലത്തീന്‍ സഭകളില്‍നിന്നുള്ള ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരും മത സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുത്തു.കെസിബിസി മീഡിയ കമ്മീഷന്റെ ചെയര്‍മാനാണ് ആര്‍ച്ച് ബിഷപ്പ്  മാര്‍ ജോസഫ് പാംപ്ലാനി 

Foto

Comments

leave a reply

Related News