കോട്ടയം : നട്ടാശ്ശേരി ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ നേരായുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.
തിരുക്കുടുംബ ക്നാനായ കത്തോലിക്ക പാരീഷ് ഹാളിൽ പ്രസിഡന്റ് എൻ പി രാജേന്ദ്രൻ നടുവിലേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ റവ. ഡോ. മാത്യു കൊച്ചാദംപള്ളിൽ കുടുംബ സംഗമത്തിന്റെയും വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷ വേണുഗോപാൽ മുഖ്യ സന്ദേശം നൽകി. സെക്രട്ടറി അഡ്വ. ശശികുമാർ ആനിക്കാട്, ട്രഷറർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ‘ സന്തോഷത്തിന്റെ താക്കോൽ ’ എന്ന വിഷയത്തിൽ ക്യാപ്‌സ് സ്കിൽസ് അക്കാദമി കോർഡിനേറ്റർ അഭിലാഷ് ജോസഫ് സെമിനാർ നയിച്ചു.
ഫോട്ടോ : നട്ടാശ്ശേരി ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ നേരായുടെ ആഭിമുഖ്യത്തിൽ തിരുക്കുടുംബ ക്നാനായ കത്തോലിക്ക പാരീഷ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെയും വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനകർമ്മം വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ റവ. ഡോ. മാത്യു കൊച്ചാദംപള്ളിൽ നിർവഹിക്കുന്നു.
റിപ്പോർട്ട് : ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
ഫോൺ : 9447858200
Comments