A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മലയാളം ചലച്ചിത്രരംഗത്തെ വിഖ്യാതൻ ജോൺ പോളിന് കെസിബിസി മീഡിയ കമ്മീഷന്റെ അനുസ്‌മരണം 

കേരളത്തിന്റെ സാംസ്ക്‌കാരിക മണ്ഡലത്തിലും സാഹിത്യരംഗത്തു നിറഞ്ഞു നിന്ന ജോൺ പോൾ എല്ലാ മേഖലകളിലും കേരളത്തിന് അവിസ്‌മരണീയമായ സംഭാവന തന്ന് തൻ്റെ വ്യക്തി മുദ്ര കേരള ചരിത്രത്തിൽതന്നെ സ്ഥാപിച്ച വ്യക്തിയാണ്. പ്രഫ. കെ. എം. സാനു 

മലയാളം ചലച്ചിത്രരംഗത്തെ വിഖ്യാതൻ ജോൺ പോളിന് കെസിബിസി മീഡിയ കമ്മീഷന്റെ അനുസ്‌മരണം 
പാലാരിവട്ടം, മേയ് 15:

മലയാളം ചലച്ചിത്രരംഗത്തെ പ്രശസ്ത‌മായ തിരക്കഥാകൃത്ത്, ജോൺ പോളിൻ്റെ അനുസ‌മരണം കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ (കെസിബിസി) മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ പാസ്റ്ററൽ ഓറിയൻറേഷൻ സെൻ്ററിൽ മെയ് 15 നു നടന്നു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. മാധ്യമ സെക്രട്ടറിയായ ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ സ്വാഗതം ആശംസിച്ചു. ഫാ. തോമസ് തറയിൽ, പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ ഡയറക്ടർ, പരിപാടിക്ക് അധ്യക്ഷത വഹിച്ചു.ജോൺ പോൾ മലയാള സിനിമയിലെ മൗലിക സങ്കൽപ്പങ്ങളെയും സാമൂഹിക മൂല്യങ്ങളെയും പതിയുന്ന തരത്തിൽ കഥകൾ തീർക്കുന്നതിൽ അതുല്യനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രഫ. കെ. എം. സാനു 'ജോൺ പോൾ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തിലും സാഹിത്യരംഗത്തു നിറഞ്ഞു നിന്ന ജോൺ പോൾ എല്ലാ മേഖലകളിലും കേരളത്തിന് അവിസ്‌മരണീയമായ സംഭാവന തന്ന് തൻ്റെ വ്യക്തി മുദ്ര കേരള ച രിത്രത്തിൽതന്നെ സ്ഥാപിച്ച വ്യക്തിയാണെന്ന് അഭിപ്രായപ്പെട്ടു. ജോൺ പോളിൻറെ ജീവിതം കലയും വിശ്വാസവും സാമൂഹിക ബോധവുമൊക്കെ ഒത്തു ചേർന്ന പ്രബലമായ ഉദാഹരണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ടി. എം എബ്രാഹം, സി. സ്‌മിത, രാജഗോപാൽ മുത്തു തുടങ്ങിയവർ ജോൺ പോളിനേയും അദ്ദേഹത്തിന്റെ കൃതികളും ജീവിതവുമെല്ലാം ഓർക്കുകയും അനുസ്‌മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. 

മലയാള സിനിമയ്ക്ക് പുതിയ ദിശകൾ നൽകിയ ജോൺ പോളിൻ്റെ സംഭാവനകൾ വീണ്ടും ഓർമ്മപ്പെടുത്തി, ഈ തലമുറയ്ക്കും വരാനിരിക്കുന്നത്ക്കും പ്രചോദനമാകുന്ന ഒരു സ്‌മരണയായി പരിപാടി മാറി.
 
ഫാ.സെബാസ്റ്റിൻ മിൽട്ടൺ കളപ്പുരക്കൽ 
കെ സി ബി സി മീഡിയ സെക്രട്ടറി. 
9446024490
 

Comments

leave a reply

Related News