Foto

സാങ്കേതിക നവീകരണങ്ങൾ പൊതുനന്മയുടെ സേവനത്തിനായി ഉപയോഗിക്കണം: പാപ്പാ

സാങ്കേതിക വിദ്യയുടെ അതിനൂതന വികസനം അടയാളപ്പെടുത്തിയ നിർമ്മിത ബുദ്ധി ഉപകരണങ്ങളുടെ ഉപയോഗം, വിഭജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച്, സമാധാനത്തിനു വേണ്ടിയായിരിക്കണമെന്നും, ഏതൊരു സാങ്കേതിക നവീകരണവും മനുഷ്യന്റെ അന്തസ്സിനെ സേവിക്കുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും എടുത്തുപറഞ്ഞുകൊണ്ട്, "AI4Peace" സമാധാനത്തിനായി നിർമ്മിതബുദ്ധി, എന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്ക്  ലിയോ പതിനാലാമൻ പാപ്പാ സന്ദേശം അയച്ചു. സെപ്റ്റംബർ 21-ന് ആരംഭിച്ച്  22-ാം തീയതി വരെയാണ്, റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ വച്ച് ഈ സിമ്പോസിയം നടക്കുന്നത്.

സംഘർഷവും വിഭജനവും കൊണ്ട് അടയാളപ്പെടുത്തിയ ഒരു ലോകത്ത്, നിർമ്മിതബുദ്ധിയുടെ വികാസത്തിന് ജ്ഞാനവും, കരുണയും   കൊണ്ട് പ്രചോദിതമായ ഒരു ദർശനം ആവശ്യമാണെന്നും, അങ്ങനെ സാങ്കേതിക പുരോഗതിക്ക് ഓരോ വ്യക്തിയുടെയും അന്തസ്സിനെ സേവിക്കാനും മാനവകുടുംബത്തെ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറയുന്നു.  സാങ്കേതിക നവീകരണങ്ങൾ പൊതുനന്മയുടെ സേവനത്തിനായി ഉപയോഗപ്പെടുത്തുവാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുവാനും, അവയ്ക്ക് സംഭാവനകൾ നൽകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

ദൈവത്തിന്റെ "കരുണയുടെ പദ്ധതി ഇന്നും ചരിത്രത്തിലുടനീളം അനാവരണം ചെയ്യുന്നു", "സുവിശേഷമനുസരിച്ച് നമ്മുടെ ജീവിതം നയിക്കുന്നതിനുള്ള ഡിജിറ്റൽ യുഗത്തിലെ ഒരു ദിശാസൂചകമായി അത് മാറുന്നു" വെന്നും പാപ്പാ, തന്റെ ചാക്രിക ലേഖനമായ മഞ്ഞീഫിക്ക ഉമാനിത്താസ് ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. അതിനാൽ അപരന്റെ നന്മയെ ലക്‌ഷ്യം വച്ചുകൊണ്ട്, നിർമ്മിതബുദ്ധിക്ക് ജനങ്ങൾക്കിടയിൽ സംവാദം, അനുരഞ്ജനം, ഐക്യദാർഢ്യം എന്നിവ എങ്ങനെ വളർത്താൻ കഴിയുമെന്ന് പര്യവേക്ഷണം ചെയ്യാനും അംഗങ്ങളെ പാപ്പാ ക്ഷണിച്ചു. സാങ്കേതിക നവീകരണത്തിന്റെ ഫലങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റാൻ ഏവരുടെയും സഹകരണവും പാപ്പാ ആവശ്യപ്പെട്ടു.

Comments

leave a reply

Related News