Foto

കേരള കലാമണ്ഡലത്തില്‍ + 1 പ്രവേശനത്തിന് അപേക്ഷിക്കാം


കേരള കലാമണ്ഡലത്തില്‍ പ്ലസ്വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

തൃശ്ശൂരിലെ ചെറുതുരുത്തിയില്‍ സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംക്ലാസ് വിജയിച്ച, 2021 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്തവര്‍ക്കാണ് അവസരം.എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ രണ്ടുവര്‍ഷം ഇളവുണ്ട്.

പഠനവിഷയങ്ങള്‍

കലാമണ്ഡലത്തില്‍ ആര്‍ട്‌സ് ഹയര്‍ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളല്‍, മൃദംഗം, തിമില, മിഴാവ്, നൃത്തം, കര്‍ണാടക സംഗീതം എന്നിവയിലേതെങ്കിലും ഐശ്ചിക വിഷയമായി തന്നെ പഠിച്ച് പരിശീലനം നേടാന്‍ അവസരമുണ്ട്.

അപേക്ഷാ ക്രമം

ഓണ്‍ലൈന്‍ ആയിട്ടല്ല, അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ് സൈറ്റില്‍ നിന്നും പ്രിന്റെടുത്ത അപേക്ഷകള്‍, പൂരിപ്പിച്ചതിനു ശേഷം കലാമണ്ഡലം രജിസ്ട്രാറുടെ പേരില്‍ സെപ്റ്റംബര്‍ മൂന്നിനകം നേരിട്ടോ തപാലിലോ ലഭിക്കേണ്ടതുണ്ട്.

അപേക്ഷയും വിശദവിവരങ്ങളും കേരള കലാമണ്ഡലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും.
www.kalamandalam.ac.in

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍

Comments

leave a reply

Related News