Foto

കോവിഡിനപ്പുറം ജീവിതമുണ്ട് വെബിനാര്‍ ഇന്ന് 

കൊച്ചി: കോവിഡ് - പ്രളയ കാലത്ത് മലയാളി നേരിടുന്ന മാനസിക സമ്മര്‍ദ്ദം വലുതാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ഓളം  പേര്‍ കോവിഡ് പ്രശ്‌നത്തിന്റെ പേരില്‍ മാത്രം ജീവനൊടുക്കിയെന്നാണ്  കണക്കുകള്‍  പറയുന്നത്.ഈ സാഹചര്യത്തിലാണ്  കോവിഡിനപ്പുറം ജീവിതമുണ്ട്  എന്ന്  വെബിനാര്‍ കെ.സി.ബി.സി മീഡിയ കമ്മീഷനും,കെസിബിസി ഫാമിലി കമ്മീഷനും ചേര്‍ന്ന്  സംഘടിപ്പിക്കുന്നത്.ഇന്ന് വൈകുന്നേരം 3.30 ന്  നടക്കുന്ന വെബിനാര്‍ കൊല്ലം രൂപതാ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.മുന്‍ എംഎല്‍എ മുല്ലക്കര രത്‌നാകരന്‍,സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍,മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫ്,ഫാ ചില്‍ട്ടന്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ട്‌സ്,സൈക്കോളജിസ്റ്റ് ഡോ.അഞ്ചു മിനേഷ്, അഡ്വ.ചാര്‍ളി പോള്‍, ആര്‍ രതീഷ് എന്നിവരാണ് വെബിനാറില്‍  പങ്കെടുക്കുന്നത്.
 

Comments

leave a reply

Related News