അഞ്ചൽ: തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിൽ അഞ്ചൽ മാർ ഗ്രിഗോറിയോസ് ക്യാമ്പസിൽ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിനു സമീപത്തായി നിരാലംബരായ സ്ത്രീകളെ പുനരധി വസിപ്പിക്കുന്നതിനായി സ്ഥാപിക്കുന്ന അമ്മ വീടിൻ്റെ തറക്കല്ലിടൽ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവ്വഹിച്ചു. അമ്മമാർ ഒരിക്കലും ഉപേക്ഷിക്ക പെടുവാൻ പാടില്ല എന്ന ചിന്തയിൽ നിന്നാണ് അമ്മ വീടിൻ്റെ സ്ഥാപനമെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു. ചടങ്ങിൽ മേജർ അതിരൂപതാ മുഖ്യ വികാരി ജനറൽ മോൺ. ഡോ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ് കോപ്പാ ,ജയിംസ് പാറവിള കോറെപ്പിസ് കോപ്പാ , മുൻ എം.പി. എൻ. പീതാംബര കുറുപ്പ് , സിൻഡിക്കേ റ്റംഗം രഞ്ജു സുരേഷ് , സെൻറ് ജോൺസ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോൺസൺ പുതുവേലിൽ, ബർസാർ റവ.ഫാ. ജിനോയി മാത്യു , സെൻറ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ സൂസൻ കോശി, ബർസാർ റവ.ഫാ. ബോവസ് മാത്യു, സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ റവ.സി. ലില്ലി തോമസ് , ഡോ. കെ.വി. തോമസ് കുട്ടി, അഡ്വ. ജി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Comments