ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തപ്പെടുന്ന സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. രണ്ടു വര്‍ഷമാണ് , കോഴ്‌സ് ദൈര്‍ഘ്യം. എസ്.എസ്.എല്‍.സി. യോ തത്തുല്യ
യോഗ്യതയോ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.ആഗസ്റ്റ് 19 വരെ അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്‌ട്രേഷന്‍ (One Time Registration) ഫീസടച്ച് പൂര്‍ത്തിയാക്കണം. പൊതു വിഭാഗത്തില്‍ പെടുന്നവര്‍ക്ക്, 100 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് , അപേക്ഷാ ഫീസ്.
പ്രവേശനപ്രക്രിയ
എസ്.എസ്.എല്‍.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേര്‍ത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. എന്നാല്‍
പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേര്‍ക്കും.
സീറ്റു സംവരണം
ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ചു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ, ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. ഇതിനു പുറമേ, മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (EWS) 10% സംവരണമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
www.polyadmission.org/gci
Comments