മർക്കസ് യുനാനി മെഡിക്കൽ കോളജിലെ (കോഴിക്കോട്) ഒരു വർഷം ദൈർഘ്യമുള്ള യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിലേ ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത.നവംബർ 20 വൈകിട്ട് 5 മണിവരെ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ, പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കും.
അപേക്ഷാ ക്രമം
അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നും ലഭിക്കും.സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് 300/- രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200/- രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ ഫീസ് അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഡയറക്ടർ,
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി റോഡ്,
തിരുവനന്തപുരം – 695 001
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും
http://gactvm.kerala.gov.in, http://ayurvedacollege.ac.in
http://markazunanimedicalcollege.org
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments