Foto

കളമശേരി സെൻ്റ് ജൂഡ് മലങ്കര സിറിയൻ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.യൂദാ തദേവൂസിൻ്റെ തിരുനാളും സുവർണ ജൂബിലി ആഘോഷവും

കളമശേരി: കളമശേരി സെൻ്റ് ജൂഡ് മലങ്കര സിറിയൻ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.യൂ ദാ തദേവൂസിൻ്റെ തിരുനാളിൻ്റെയൂം സുവർണ ജൂബിലി ആഘോഷത്തിൻ്റെയും ഭാഗമായി കൊടിയേറ്റ് വികാരി ഫാദർ ടോണി കോഴിമണ്ണിലിൻ്റെ പ്രധാന കാർമികത്തിൽ നടന്നു.

നവംമ്പർ 27ന് പ്രധാന തിരുന്നാൾ വരെ എല്ലാ ദിവസവും  വി: കുർബ്ബാനയും നൊ വെനയും മുൻ വികാരിമാരുടെ കാർമികത്വത്തിൽ നടത്തുന്നതായിരിക്കും
മോൺ: ജേക്കബ് ജി പാലക്കാപ്പിള്ളി, ഫാദർ സ്റ്റീഫൻ ചാലക്കര, മോൺ: തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പാ എന്നിവർ വിവിധ ദിവസങ്ങളിലെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്.
തിരുന്നാൾ ദിവസമായ ഒക്ടോബർ 27 നു മുവാറ്റുപുഴ മുൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസിൻ്റെ മെത്രാപൊലിത്തായുടെ പ്രധാന കാർമികത്വത്തിൽ തിരുന്നാൾ|കുർബ്ബാനയും ജൂബിലി സമാപന ദിവസമായ നവംബർ 3ന് ഞായറാഴ്ച മുവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ യുഹാനോൻ മാർ തെയോഡേഷ്യസ് മെത്രാപൊലിത്തായുടെ മുഖ്യകാർമികത്വത്തിൽ വി: കുബ്ബാനയും നടത്തുന്നതായിരിക്കും

കളമശേരി സെൻ്റ് ജൂഡ് മലങ്കര സിറിയൻ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.യൂദാ തദേവൂസിൻ്റെ തിരുനാളും സുവർണ ജൂബിലി ആഘോഷവും  വികാരി ഫാദർ ടോണി കോഴിമണ്ണിലിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊടിയേറി. ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ. കുര്യാക്കോസ് നെല്ലാട്ട് എന്നിവർ സമീപം.

ഫാദർ ടോണി കോഴിമണ്ണിൽ
വികാരി
 

Comments

leave a reply

Related News