Foto

ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍

ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാളായി (സിഞ്ചലൂസ്) രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. ഷംഷാബാദ് അതിരൂപതയുടെ കീഴില്‍ വരുന്ന സില്‍ച്ചാര്‍ സീറോ മലബാര്‍ മിഷൻ്റെ കോ-ഓര്‍ഡിനേറ്റര്‍ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. 

ചാലക്കുടി ഫൊറോന ഇടവകയിലെ കാട്ടുപറമ്പില്‍ ലോന-മേരി ദമ്പതികളുടെ മകനായി 1972-ലാണ്  ഫാ. ടൈറ്റസിൻ്റെ ജനനം. 1999 ജനുവരി രണ്ടിന് ചാലക്കുടി, സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ വച്ച് മാര്‍ ജെയിംസ് പഴയാറ്റിലില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എം.എ, എം.എഡ്, തുടങ്ങി ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാശാസ്ത്രത്തില്‍ ലൈഷ്യന്‍ഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 

ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആളൂര്‍, നവചൈതന്യ, ആനന്തപുരം, സാന്‍ജോ സദന്‍ എന്നിവയുടെ അസി. ഡയറക്ടര്‍, രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. ടൈറ്റസ് നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ അഡ്മിനിസ്‌ട്രേറ്ററുമാണ്.

Comments

leave a reply

Related News