ഡോ.ഡെയ്സൻ പാണേങ്ങാടൻ
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്), കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (സീഡ്) യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം (എം.ഇ./എം.ടെക്./എം.ഫാം./എം. ആർക്ക്./എം.ഡിസ്.) പ്രവേശനം നേടിയവർക്ക് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം
രണ്ടു വർഷത്തെ ഫുൾടൈം മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി/ഡിസൈൻ പ്രോഗ്രാമുകളിൽ ഏതെങ്കിലുമൊന്നിൽ എ.ഐ.സി.ടി.ഇ. യുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏതെങ്കിലുമൊരു സ്ഥാപനത്തിൽ 2022-’23 അധ്യയനവർഷത്തിൽ പ്രവേശനം നേടിയവർക്കാണ്, സ്കോളർഷിപ്പിനവസരം. പ്രവേശനസമയത്ത് യോഗ്യതാമാർക്കും സാധുവായ ഗേറ്റ്/ജിപാറ്റ്/സീസ് സ്കോറും ഉണ്ടായിരിക്കണം.
സ്കോളർഷിപ്പ് തുക
രണ്ടുവർഷത്തേക്കാണ് , സ്കോളർഷിപ്പ് . പ്രതിമാസം 12,400 രൂപയാണ്, സ്കോളർഷിപ്പ്.
അപേക്ഷാ ക്രമം
അപേക്ഷയുടെ ആദ്യഘട്ടം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമാണ് , ചെയ്യേണ്ടത്. പ്രവേശനം നൽകിയ സ്ഥാപനങ്ങൾ , വിദ്യാർഥികളുടെ വിശദാംശങ്ങൾ വെബ്സൈറ്റ് വഴി നവംബർ 30-നകം അപ്‌ലോഡ് ചെയ്തതിന്നുശേഷം ഓരോരുത്തരുടേയും സ്റ്റുഡൻറ് ഐ.ഡി. രൂപപ്പെടുത്തണം. തുടർന്ന്, ഓരോ വിദ്യാർഥിയുടെയും പേരിൽ ജനറേറ്റ് ചെയ്യപ്പെടുന്ന യുണിക് ഐ.ഡി, സ്ഥാപനം വിദ്യാർഥിക്ക് കൈമാറണം. അതുലഭിച്ചശേഷം, വിദ്യാർഥി സ്കോളർഷിപ്പ് അപേക്ഷ വ്യക്തിപരമായി സമർപ്പിക്കണം, നവംബർ 30 ആണ് അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക്
Comments