Foto

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദേഹവിയോഗത്തിൽ കർദിനാൾ മാർ ക്ലീമിസ് ബാവാ അനുശോചിച്ചു.

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദേഹവിയോഗത്തിൽ കർദിനാൾ മാർ ക്ലീമിസ് ബാവാ അനുശോചിച്ചു.

 

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർതോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വേർപാടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്-കാതോലിക്കോസ് മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് ബാവാ അനുശോചനം അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ നഷ്ടത്തിൽ പങ്കു ചേരുകയും ആത്മാവിനു നിത്യശാന്തി നേരുകയും ചെയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓർത്തഡോക്സ് സഭയിൽ വ്യാപിക്കുന്നതിനും പരുമലയിലെ കാൻസർ സെന്റർ വളർത്തുന്നതിനും  പരിശുദ്ധ ബാവാതിരുമേനി നൽകിയ വിലപ്പെട്ട സേവനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടുന്നതാണ്. റോമിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ അദ്ദേഹം സന്ദർശിച്ചത് പ്രത്യേകം സ്മരിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രാർത്ഥനയും അനുശോചനവും  ഇത്തരുണത്തിൽ അറിയിക്കുന്നു..

Comments

leave a reply

Related News