Foto

പ്രതിഭ സ്‌കോളര്‍ഷിപ്പ്

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പ്രതിഭ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും  ബോര്‍ഡ് പരീക്ഷ നടത്തുന്ന ഹയര്‍സെക്കന്‍ഡറി വിജയിച്ചതിനുശേഷം, അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ഈ അധ്യയനവര്‍ഷം (2021 - 22 )  ബിരുദപഠനത്തിന് ചേര്‍ന്നവര്‍ക്കാണ്, അവസരം.

തെരഞ്ഞെടുക്കെപ്പെട്ടാല്‍ മൂന്നു വര്‍ഷം ബിരുദത്തിനും തുടര്‍ന്നുള്ള രണ്ടുവര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ജനുവരി 31 ആണ്  അവസാന തീയ്യതി.

കൂടുതല്‍.വിവരങ്ങള്‍ക്ക്
www.kscste.kerala.gov.in

ഫോണ്‍
0471 2548208
0471 2548346

ഇ-മെയില്‍
lek.kscste@kerala.gov.in pskscste@gmail.com

 

Comments

  • Thasfeela mk
    17-01-2022 04:20 PM

    College

leave a reply

Related News