Foto

സിനഡിന് ഒരുക്കവുമായി വിയാനി രൂപത

സിനഡിന് ഒരുക്കവുമായി  വിയാനി രൂപത

ലുവാണ്ട : കോവിഡാന്തര ഇടവക നവീകരണ പ്രവർത്തനങ്ങളിൽ ആഫ്രിക്കൻ രാജ്യമായ അങ്കോളയിലെ വിയാന രൂപത മാതൃകയായി മാറുന്നു. 2023-ൽ നടക്കേണ്ട മെത്രാന്മാരുടെ സിനഡിനു മുന്നോടിയായിട്ടാണ് ഇടവകകളിലെ എല്ലാ ഗ്രൂപ്പുകൾക്കും പ്രസ്ഥാനങ്ങൾക്കും അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾക്കുമായി പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുള്ളതെന്ന് വിവിധ കമ്മീഷനുകളുടെ കോ ഓർഡിനേറ്റർ                           ഫാ. ഡോമിങ്കോ പെസ്താന പറഞ്ഞു.
    സിനഡൽ സെക്രട്ടറി ജനറലിൽ നിന്ന് പ്രാഥമിക മാർഗരേഖകൾ ലഭിച്ചതോടെ വിയാനി  രൂപതയിലെ എല്ലാ ഇടവകകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു. റോമിൽ വച്ച് ഒക്‌ടോബർ പകുതിയോടെയാണ് മെത്രാന്മാരുടെ സിനഡ് സംഘടിപ്പിച്ചിട്ടുള്ളത്. മുഴുവൻ സഭയേയും പ്രത്യേകിച്ച് അല്മായരെയും ശ്രവിക്കുകയെന്നതാണ് ഒരുക്കങ്ങളുടെ ആദ്യപടി.
    അങ്കോളയുടെ തലസ്ഥാനമായ ലുവാണ്ടയുടെ പ്രാന്ത പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വിയാനി  രൂപതയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ക്രിസ്തീയ ജീവകാരുണ്യ സംഘടനയായ കാരിത്താസിനെയാണ്.

 

 

 

Foto

Comments

leave a reply

Related News