കോഴിക്കോട്: ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സി ഡബ്ലൂ ആർ ഡി എം ) എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ഡോക്ടർ മനോജ് പി സാമുവൽ നിയമിതനായി. നിലവിൽ കൊച്ചി സിഫ്റ്റിൽ പ്രിൻസിപ്പൽ സയന്റിസ്റ്റും വകുപ്പ് മേധാവിയുമാണ്.
പത്തനംതിട്ട ഏഴുമറ്റൂർ സ്വദേശിയായ ഡോ. മനോജ് സാമുവൽ കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രികൾചർ എഞ്ചിനീറിങ്ങിൽ ബിരുദവും ഖരഖ്പൂർ ഐ ഐ ടി യിൽ നിന്നും വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. തമിഴ്നാട് കാർഷിക സർവകാലശാലയിൽ നിന്നും മണ്ണ് - ജല സംരക്ഷണ എഞ്ചിനീയറിഗിൽ പി എച് ഡി ലഭിച്ചു. തിരുചിറപ്പള്ളി ഭാരതിദാസൻ സർവകാലശാലയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കേരളം, മേഘാലയ, തെലുംഗാന സംസ്ഥാനങ്ങളിൻ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ ജലനിധി പദ്ധതിയിൽ മഴവെള്ള സംഭരണ പരിപാടിയുടെ മാനേജർ ആയിരുന്നു. യു എസിലെ മിഷീഗൻ സർവകലാശാലയിലുൾപ്പെടെ പരിശീലനം നേടിയിട്ടുണ്ട്. റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കുള്ള ശാസ്ത്ര സംഘത്തിൽ അംഗമായിരുന്നു.
നാൽപതോളം ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ നൂറ്റമ്പതോളം ലേഖനങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഒരു ഡിസൈൻ രജിസ്ട്രേഷനും നാല് കോപ്പി റൈറ്റ്റുകളും കരസ്തമാക്കിയിട്ടുണ്ട്. യു എസിലെ ജല പരിസ്ഥിതി സംഘടനയുടെ മക് കീ ഭൂജല അവാർഡും സംസ്ഥാന സർക്കാരിന്റെ കൃഷി വിജ്ഞാന പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Comments