ഫാ. തിയോഫിന്‍ കപ്പൂച്ചിൻ്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ കോട്ടപ്പുറം സെൻ്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മെയ് 10ന് നടക്കും. വൈകുന്നേരം അഞ്ചിന് ധന്യന്‍ തിയോഫിനച്ചൻ്റെ കൂടല്ലൂര്‍ തറവാട്ടിലെ ജന്മഗൃഹത്തില്‍നിന്ന് കത്തീഡ്രല്‍ അങ്കണത്തിലുള്ള തിയോഫിന്‍ ആര്‍ക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാര്‍ത്ഥനയ്ക്കും കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ നേതൃത്വം നല്‍കും.
5.30 ന് കത്തീഡ്രലില്‍ നടക്കുന്ന പൊന്തിഫിക്കല്‍ കൃതജ്ഞതാ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ.ഡൊമിനിക്ക് പിന്‍ഹീറോ, സഹവികാരിമാരായ ഫാ. നിഖില്‍ മുട്ടിക്കല്‍, ഫാ.ടോണി കുന്നത്തൂര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തിയോഫിനച്ചൻ്റെ സഹോദരീ പുത്രനുമായ ഫാ.റോബിന്‍ ഡാനിയല്‍ ഒഎഫ്എം വചനപ്രഘോ ഷണം നടത്തും.



Comments