Foto

കയ്യടിക്കൂ ജപ്പാനുവേണ്ടി മൊത്തം സീൻ കോൺട്രാ എന്നിട്ടും ടോക്കിയോ കൂൾ ...കൂൾ

കയ്യടിക്കൂ  ജപ്പാനുവേണ്ടി
മൊത്തം സീൻ കോൺട്രാ
എന്നിട്ടും ടോക്കിയോ കൂൾ ...കൂൾ

ടോക്കിയോ 2020 വിശ്വകായിക മേളയുടെ സമാപന ചടങ്ങിൽ, അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പ്രസിഡണ്ട് ചെയ്ത ഹ്രസ്വമായ  പ്രസംഗത്തിൽ കഴിഞ്ഞ രണ്ടാഴ്ച വിജയകരമായി സംഘടിപ്പിക്കപ്പെട്ട ഈ ലോക കായിക മാമാങ്കത്തിന് പിന്നിലെ ശ്രമങ്ങളെക്കുറിച്ച് പരാമർശിച്ചത് ശ്രദ്ധിച്ചു കേൾക്കേണ്ട ഒന്നായിരുന്നു. ഒരിക്കലും നടക്കാത്ത, അഭൂത പൂർവമായ ഒരു ഒളിപിംക്‌സ് ആയിരുന്നു ടോക്കിയോ 2020. ചരിത്രത്തിൽ ഇന്നേവരെ, 1896 മുതൽ 2021 വരെ ഒരിക്കൽ പോലും ഒളിംപിക്‌സ് നീട്ടി വയ്ക്കപ്പെടുകയോ അടുത്ത വർഷം അതേ സമയത്ത് അതേ വേദിയിൽ നടത്തപ്പെടുകയോ ചെയ്തിട്ടില്ല. രണ്ട് ലോക മഹായുദ്ധകാലങ്ങളിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് റദ്ദ് ചെയ്യപ്പെടുകയായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയിൽ ലോകം പുകച്ചു നിൽക്കേ കഴിഞ്ഞ വർഷം മാറ്റി വയ്ക്കുവാൻ നിർബന്ധിതമായ ഗെയിംസ്, സമാന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, നാട്ടുകാരുടെയും, പ്രതിപക്ഷത്തിന്റെയും  കടുത്ത എതിർപ്പുകൾ ഉണ്ടായിട്ടും യാതൊരു പ്രശ്‌നവുമില്ലാതെ, ഭംഗിയായി സംഘടിപ്പിക്കുവാൻ ജപ്പാൻ സർക്കാരിനും, ഗെയിംസ് ഓർഗനൈസിങ്ങ് കമ്മറ്റിക്കും കഴിഞ്ഞു. മുൻ ജപ്പാനിസ് ഷിൻഡോ ആബേയ്ക്കു കഴിഞ്ഞ വർഷം താൻ സ്ഥാനമൊഴിയുന്നതിന് മുൻപ്, സുനാമിയിലും, ഭൂകമ്പത്തിലും ഏറെ നാശങ്ങൾ സഹിച്ച ജപ്പാന്റെ അതിജീവനവും, അതിനായുള്ള മെയ് മറന്നുള്ള കഠിനാദ്ധ്വാനവും ലോകത്തിന് മുൻപിൽ ഒളിംപിക്‌സിലൂടെ കാണിച്ചു കൊടുക്കണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ല. ആബേക്ക് പിന്നാലെ വന്ന സുഗാ യോഷിഹിഡേയും, ടോക്കിയോ മേയർ കൊയ്കി യൂറിക്കോയും ജനങ്ങളുടെ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് ഗെയിംസുമായി മുന്നോട്ടുപോയത്.
    ഒടുവിൽ, കാണികൾക്ക് പ്രവേശനമില്ലാത്ത, അടങ്ങാത്ത ആരവങ്ങൾ ഗാലറികളിൽ നിന്നുയരാത്ത, കനത്ത സുരക്ഷാവലയത്തിൽ നടത്തപ്പെട്ട ഒന്നായി മാറി ടോക്കിയോ ഗെയിംസ്. നീണ്ട ഒരു ദശാബ്ദക്കാലത്തെ ഒരുക്കങ്ങൾ, കോവിഡ് മഹാമാരിയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾകൊണ്ട് പാഴാകാതെ ഗെയിംസ് എന്നത്തേക്കാളും കുറ്റമറ്റതാക്കി നടത്തുവാൻ ജപ്പാന് കഴിഞ്ഞിരിക്കുന്നു. ബയോ ക്യൂബിളുകളിൽ അടച്ചിട്ട്, പുറം ലോകം കാണാതെ മാസങ്ങൾ നീണ്ട പ്രയത്‌നങ്ങൾ നടത്തിയ അത്‌ലറ്റുകൾക്ക് അവരുടെ മികവു ലോകത്തിന് മുൻപിൽ തെളിയിക്കുവാൻ നാലു വർഷത്തിലൊരിക്കൽ കിട്ടുന്ന അവസരം നിഷേധിക്കപ്പെട്ടില്ല. പല ലോക താരങ്ങൾക്കും പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും പുതിയ ദുരന്തത്തിനും, വേഗത്തിനും, കൂടുതൽ ശക്തിക്കുമായി ഒന്നിച്ചു മുന്നേറുവാൻ പ്രതിജ്ഞയുമായി ഇറങ്ങിയ കായിക താരങ്ങൾക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഓർമകൾ ടോക്കിയോ ഗെയിംസ് നൽകുക തന്നെ ചെയ്തു. നീട്ടി വയ്ക്കപ്പെട്ട ഒരു കായിക മാമാങ്കം ഇത്ര ഭംഗിയായി യാതൊരു പിഴവുമില്ലാതെ നടത്തുവാൻ കഴിയുക വഴി യുദ്ധക്കെടുതികളെയും, പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് സ്വന്ത പ്രയത്‌നത്താൽ ഓരോ തവണയും തിരിച്ചുവന്ന ജപ്പാൻ ലോകത്തിന്   മാതൃകയായിരിക്കുകയാണ്.
    
മൂന്നു വർഷമകലെ പാരീസിന് അടുത്ത ഒളിംപിക്‌സിനായി ബാറ്റൺ കൈമാറിയ ജപ്പാനിൽ ഈ മാസം 24ന് പാരാലിംക്‌സ് മൽസരങ്ങൾ തുടങ്ങുകയാണ്.
    
ടോക്കിയോ ഗെയിംസ് അവസാനിക്കുമ്പോൾ 39 സ്വർണ്ണമെഡലുകളോടെ 113 മെഡലുകളുമായി (41 വെള്ളി, 33 വെങ്കലം) അമേരിക്ക തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പാക്കി. 38 സ്വർണ്ണമുൾപ്പെടെ 18 മെഡലുകളുമായി ചൈനയാണ് തൊട്ടുപിന്നിൽ. 27 സ്വർണ്ണമുൾപ്പെടെ 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടൻ  നാലാം സ്ഥാനത്തും, സ്വന്തം കൊടിക്കീഴിൽ അണി നിരക്കുവാൻ കഴിയാതെ പോയ റഷ്യ 20 സ്വർണ്ണമെഡലുകൾ ഉൾപടെ 65 മെഡലുകളുമായി അഞ്ചാം സ്ഥാനത്തും എത്തി. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട ടോക്കിയോവിൽ 48-ാം സ്ഥാനത്താൺ നമുക്ക് എത്തുവാൻ കഴിഞ്ഞിരിക്കുന്നത്. ജാവലിനിൽ നീരജ് ചോപ്രയുടെ സ്വർണ്ണം, ഗുസ്തിയിൽ രവികുമാർ ദഹിയയുടെയും, ഭാരോദ്വഹനത്തിൽ   മീര ബായി ചാനുവിന്റെയും വെള്ളി, ബാഡ്മിൻഡണിൽ പി.വി. സിന്ധു, ഗുസ്തിയിൽ ബജ്‌റങ്ങ് പുനിയ, ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയിൻ, പുരുഷ ഹോക്കി ടീം എന്നിവരുടെ വെങ്കലം, മൊത്തം 7 ഒളിംപിക് മെഡലുകളാണ് ടോക്കിയോ ബാലൻസ് ഷീറ്റിൽ സ്വന്തമാക്കുവാൻ കഴിഞ്ഞത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യൻ കായിക താരങ്ങളുടെ മികച്ച നേട്ടങ്ങൾ ഭാവിയിലേക്ക് പ്രതീക്ഷകളോടെ നോക്കുവാൻ പ്രാപ്തമാക്കുന്നു. ഈ കായിക താരങ്ങൾ യുവ തലമുറയ്ക്കു കൂടുതൽ ആവേശവും, ഉൽസാഹവും നൽകുക തന്നെ ചെയ്യും.
    
തന്റെ മൂന്നാം ഒളിംപിക്‌സിലൂടെ മലയാളക്കരയ്ക്കു ഒരു വെങ്കല മെഡൽ ഹോക്കിയിലൂടെ നേടി തന്ന പി.ആർ രാജേഷിന്റെ ടോക്കിയോ ഗെയിംസിലെ മികച്ച പ്രകടനം വരുംതലമുറയ്ക്കു പ്രഛോദനമാണ്. കേരളത്തിൽ കായ്യമായ വേരോട്ടമില്ലാത്ത ഹോക്കിയിൽ തുടർച്ചയായി മൂന്നു ഒളിംപിക്‌സുകളിൽ രാജ്യത്തിന്റെ ഗോൾ വലയിൽ ആക്രമണങ്ങളെ അചഞ്ചലനായി നേരിട്ട് ദേശീയ ഹീറോയായി മാറിയ ശ്രീജേഷ് മുന്നു വർഷമകലെ പാരീസിൽ ഇന്ത്യൻ ഹോക്കിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുവാൻ ടീമിൽ തുടരട്ടെ.

എൻ. എസ് . വിജയകുമാർ

Foto
Foto

Comments

leave a reply