Foto

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് ; ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് ; ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

 

പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വേക്കൻസി ലിസ്റ്റ് ഇന്ന് (ആഗസ്‌ 10ന്‌) പ്രസിദ്ധികരിച്ചിട്ടുണ്ട്.ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്കാണ്, ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാനവസരം.

 

അപേക്ഷകരുടെ ജില്ലയ്ക്കകത്തോ  മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിനും അവസരമുണ്ട്. 

 

അപേക്ഷാ ക്രമം

കാന്‍ഡിഡേറ്റ്‌ ലോഗിനിലെ

 Apply for School/Combination Transfer എന്ന ലിങ്കിലൂടെയാണ്, ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ , ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ സമര്‍പ്പിക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്

https://hscap.kerala.gov.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News