തിരുവനന്തപുരം : കെ. സി. വൈ. എം സംസ്ഥാന സമിതിയുടെ ഉത്സവ് സംസ്ഥാന തല യുവജനോത്സവം തിരുവനന്തപുരത്തു സമാപിച്ചു. കെ. സി. വൈ. എം ചങ്ങനാശ്ശേരി അതിരൂപത ജേതാക്കളായി. തിരുവന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി തുമ്പ സെന്റ്. സേവ്യേഴ്സ് കോളേജിൽ വെച്ച് നടത്തപ്പെട്ട യുവജനോത്സവം സിനിമ താരം അലൻസിയർ ലോപ്പാസ് ഉത്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എം. ജ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.
217 പോയിന്റമായി ചങ്ങനാശ്ശേരി അതിരൂപത ഒന്നാം സ്ഥാനവും 198 പോയിന്റുമായി താമരശ്ശേരി രൂപത രണ്ടാം സ്ഥാനവും 195 പോയിന്റുമായി നെയ്യാറ്റിൻകര രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് കെ. സി. വൈ. എം മുൻ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ ട്രോഫികൾ കൈമാറി. 35 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ രൂപതകളിൽ നിന്നായി ആയിരത്തിന് മേൽ യുവജനങ്ങൾ പങ്കെടുത്തു. യുവജനോത്സവത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. നോർബർട്ട സി. ടി. സി, വൈസ് പ്രസിഡന്റുമാരായ കുമാരി അനു ഫ്രാൻസിസ്, ശ്രീ. ഷിബിൻ ഷാജി, സെക്രട്ടറിമാരായ കുമാരി. മെറിൻ എം. എസ്, ശ്രീ.സുബിൻ കെ സണ്ണി,കുമാരി.മരിറ്റ തോമസ്, ശ്രീ. അഗസ്റ്റിൻ ജോൺ ജെ. സി, ട്രഷറർ ശ്രീ. സിബിൻ ഡോമിനിക്,കെസിവൈഎം ലത്തീൻ അതിരൂപത പ്രസിഡന്റ് ശ്രീ.സനു സാജൻ,ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.
Comments