Foto

പി ഒ സി നടത്തിവരുന്ന അജപാലന പരിശീലന പദ്ധതി (ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സ്) ''വിറ്റ്‌നസസ് ഓഫ് മേഴ്‌സി'' ഏഴാമത് കോഴ്‌സ് സംഘടിപ്പിക്കുന്നു.

പ്രേഷിത ചൈതന്യവും, കാരുണ്യത്തിന്റെ അരൂപിയും സുവിശേഷവത്ക്കരണ തീക്ഷണതയുമുള്ള മിഷണറിമാരെ രൂപപ്പെടുത്താൻ പിഒസി നടത്തിവരുന്ന അജപാലന പരിശീലന പദ്ധതി (ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സ്) ''വിറ്റ്‌നസസ് ഓഫ് മേഴ്‌സി'' അതിന്റെ ഏഴാമത് കോഴ്‌സ് സംഘടിപ്പിക്കുന്നു.  

ജ്ഞാനസ്‌നാന പഠനത്തിൽ അടിത്തറയിട്ട്, പരിശുദ്ധാത്മാവിൽ നിറഞ്ഞ് സ്വന്തം കാരിസം മനസ്സിലാക്കി പ്രേഷിതപ്രവർത്തനത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് ഇടവകയിലും കേരളത്തിനു പുറത്തും മിഷൻ പ്രദേശങ്ങളിലെ പ്രേഷിത പ്രവർത്തനവും ക്രിസ്തുപ്രഘോഷണവും നേരിട്ടറിഞ്ഞ്, ക്രിസ്തീയ മിഷനറി നേതൃത്വ മാതൃകകൾ പരിശീലിപ്പിക്കുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. മുന്നൂറിലധികം പേർ ഇതിനോടകം പരിശീലനം പൂർത്തിയാക്കി സഭയുടെ വിവിധ ശുശ്രൂഷകളിൽ ക്രിയാത്മക നേതൃത്വം നല്കിവരുന്നു.

2021 മാർച്ച് 10-ന് ആരംഭിക്കുന്ന കോഴ്‌സ് ആറുമാസം നീണ്ടു നില്ക്കും. ഓരോ മാസവും  ഓരോ ആഴ്ചവീതം (തിങ്കൾ മുതൽ വെള്ളി വരെ) പിഒസിയിൽ താമസിച്ചുള്ള പരിശീലനപദ്ധതിയാണ് വിഭാവന ചെയ്തിരിക്കുന്നത്. കൂടാതെ, കോഴ്‌സിന്റെ ഭാഗമായി കേരളത്തിനകത്തുള്ള  ഏതെങ്കിലും ഒരു മിഷൻ ഇടവകയിൽ താമസിച്ചുള്ള പരിശീലനവും കേരളത്തിനു പുറത്ത് (ഒറീസ്സ, അരുണാചൽ   പ്രദേശ്, ഡൽഹി തുടങ്ങിയവ) ഒരു മിഷൻ യാത്രയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

പ്രേഷിതചൈതന്യവും താത്പര്യവും ഉള്ള വ്യക്തികളെ (പ്രത്യേകിച്ച് യുവതീയുവാക്കളെ) ഇതിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും പറഞ്ഞയക്കുകയും ചെയ്തുകൊണ്ട് കേരളസഭയുടെ ഈ മിഷൻ സംരംഭത്തോട് സഹകരിക്കണമെന്ന് കെസിബിസി ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, പി.ഒ.സി  ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഡീൻ ഓഫ് സ്റ്റഡീസ്, പിറ്റിഐ ഫാ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ അഭ്യർത്ഥിച്ചു. 

Comments

leave a reply

Related News