Foto

മാര്‍പാപ്പയുടെ ആരോഗ്യം മികച്ച നിലയിലായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

മാര്‍പാപ്പയുടെ ആരോഗ്യം
മികച്ച നിലയിലായെന്ന്
മെഡിക്കല്‍ ബുള്ളറ്റിന്‍

ആശുപത്രിയില്‍ ഏഴു ദിവസത്തോളം മാര്‍പാപ്പ തുടരുമെന്ന് സൂചന

ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം വിശ്രമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യം നല്ല നിലയിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു വന്‍കുടലിലെ ശസ്ത്രക്രിയ. യന്ത്രസഹായമില്ലാതെയാണ് മാര്‍പാപ്പ ശ്വസിക്കുന്നതെന്നും ബുള്ളറ്റിനില്‍ പറയുന്നു.

റോമിലെ ഗെമെല്ലി പോളിക്ലിനിക് കത്തോലിക്കാ ആശുപത്രിയില്‍ ഏഴു ദിവസത്തോളം മാര്‍പാപ്പ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിച്ച പത്താം നിലയിലെ ഒരു ഭാഗമാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.ലോകത്തെമ്പാടുനിന്നും 'ഗെറ്റ്-വെല്‍' സന്ദേശങ്ങള്‍ വത്തിക്കാനിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

വന്‍കുടലിന്റെ ഇടത് ഭാഗത്തായിരുന്നു ശസ്ത്രക്രിയ. വലിയ മുറിവ് ഒഴിവാക്കാന്‍ 'ലാപ്രോസ്‌കോപ്പി' ശസ്ത്രക്രിയ ആണ് ഡോക്ടര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്ന് റോമിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, ശസ്ത്രക്രിയ ആരംഭിച്ചശേഷം ചില സങ്കീര്‍ണതകള്‍ മൂലം ഇത്തിരി വലിയ മുറിവ് തന്നെ ആവശ്യമായി വന്നുവെന്ന അനൗദ്യോഗിക വിവരവും റിപ്പോര്‍ട്ടിലുണ്ട്.ശസ്ത്രക്രിയാനന്തരം മാര്‍പാപ്പ സുഖമായിരിക്കുന്നുവെന്ന് കര്‍ദിനാള്‍ എന്റിക്കോ ഫിറോസി റോമിലെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News