Foto

പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് മുന്നോടിയായി ഒരു ഹ്രസ്വചിത്രം

​ലെയോ പതിനാലാമൻ പാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻഗാമികളായ വി. ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവരുടെ സ്പെയിൻ യാത്രകളെ അനുസ്മരിച്ചുകൊണ്ട് ഗോയ പ്രൊഡക്ഷൻസ് ഒരു ഹ്രസ്വചിത്രം പുറത്തിറക്കി. ‘ദി പോപ്സ് ഓഫ് സ്പെയിൻ’ (The Popes of Spain) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എട്ടു മിനിറ്റ് ദൈർഘ്യമുള്ളതാണ്.

ഇരു പാപ്പമാരും ചേർന്ന് സ്പെയിനിലേക്ക് നടത്തിയ എട്ട് അപ്പോസ്തോലിക സന്ദർശനങ്ങളുടെ ഊഷ്മളമായ ഓർമ്മകളാണ് ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ​തങ്ങളുടെ പുതിയ സന്ദർശനത്തിന് മുന്നോടിയായി ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഒരുക്കുന്ന ‘ദൃശ്യ ചുവപ്പ് പരവതാനി സ്വീകരണം’ (audiovisual red carpet) ആണ് ഈ വീഡിയോയെന്ന് പ്രൊഡക്ഷൻ കമ്പനി വ്യക്തമാക്കി. വിശ്വാസികളിൽ ആവേശവും നന്ദിയും ഉണർത്താൻ ഈ ഹ്രസ്വചിത്രം സഹായിക്കും.

Comments

leave a reply

Related News