Foto

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍: കെസിബിസി

കൊച്ചി: അഹമ്മദാബാദില്‍ വ്യാഴാഴ്ച 260-ല്‍പരം മനുഷ്യരുടെ ജീവന്‍ അപഹരിച്ച വിമാനാപകടത്തില്‍ കേരള കത്തോലിക്കാസഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ മുഴുവന്റെയും, വിശിഷ്യാ മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും പരിക്കേറ്റവരുടെയും വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോവുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തന നിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നാമേവര്‍ക്കും കടമയുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രവര്‍ത്തന നിരതമായിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്തുണ അറിയിക്കുന്നതോടൊപ്പം, ഇപ്രകാരമുള്ള മഹാദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Comments

leave a reply

Related News