എം.സി. ജോസഫൈന്റെ നിര്യാണത്തില്‍
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു
കൊച്ചി: സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും ആയിരുന്ന ശ്രീമതി എം. സി. ജോസഫൈന്റെ ആകസ്മിക നിര്യാണത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം അറിയിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നു അവര്‍. സാധാരണക്കാരായ വനിതകളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവര്‍ക്കുവേണ്ടി പൊതുസമൂഹത്തോടു സര്‍ക്കാരിനോടും സംവദിക്കാനും നിലപാടുകളെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിരവധിയില്‍ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുള്ള ശ്രീമതി ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
Comments