Foto

ആഗോള മാധ്യമദിനം: പിഒസിയിൽ പോസ്റ്റർ പ്രകാശനം ചെയ്തു

കൊച്ചി: 58-ാം ആഗോള മാധ്യമദിനാചരണത്തിന്‍റെ ഭാഗമായി തയാറാക്കിയ പോസ്റ്ററിന്‍റെ പ്രകാശനം പാലാരിവട്ടം പിഒസിയിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവഹിച്ചു.  'നിർമിത ബുദ്ധിയും ഹൃദയത്തിന്‍റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് " മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന്‍റെ മുഖ്യപ്രമേയം.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, മീഡിയ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ടോണി കോഴിമണ്ണിൽ, ഫാ. സ്റ്റീഫൻ ചാലക്കര, ഫാ. ജോജു കൊക്കാട്ട്, ഫാ. മാർട്ടിൻ തട്ടിൽ, ഡോ. മാത്യു കുരിശുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

മേയ് 12 നാണ് ആഗോള മാധ്യമ ദിനം.

ചിത്രം : പാലാരിവട്ടം പിഒസിയിൽ 58-ാം ആഗോള മാധ്യമദിനാചരണത്തിന്‍റെ ഭാഗമായി തയാറാക്കിയ പോസ്റ്റർ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയ്ക്കു നൽകി  സംവിധായകൻ ടോം ഇമ്മട്ടി പ്രകാശനം ചെയ്യുന്നു. കെസിബിസി മീഡിയ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ സമീപം.

Foto

Comments

leave a reply