കെ.സി.ബി.സി.
നാടകമേളയുടെ
പോസ്റ്റർ പ്രകാശനം ചെയ്തു
കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ മാധ്യമ കമ്മീഷൻ സംഘടിപ്പിക്കുന്ന 33-ാമത് അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി.ഒ.സിയിൽ പ്രശസ്ത നാടക - സിനിമാ താരം പൗളി വത്സൻ നിർവഹിച്ചു.
മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രാഹം ഇരിമ്പിനിക്കൽ , ഫാ. ടോണി കോഴിമണ്ണിൽ, ഫാ. ഷെയ്സ് എസ്. ജെ,ചലച്ചിത്ര നാടക നടൻ അനീഷ് പോൾ എന്നിവർ പ്രസംഗിച്ചു.
തെരെഞ്ഞെടുക്കപ്പെടുന്ന 10 പ്രൊഫഷണൽ നാടകങ്ങൾ സെപ്തംബർ 20 മുതൽ 29 വരെ പി.ഒ.സിയിൽ അരങ്ങേറും.
ഫാ. എബ്രാഹം ഇരിമ്പിനിക്കൽ
സെക്രട്ടറി
മാധ്യമ കമ്മീഷൻ
9947589442

Comments