യു എസ് സർക്കാരിതര സംഘടനയായ ഓപ്പൺ ഡോർസ് (Open Doors) അതിൻറെ വാർഷിക റിപ്പോർട്ട് ആയ വേൾഡ് വാച്ച് പുറത്തിറക്കിയപ്പോൾ അതിൽ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ ഉപദ്രവത്തിന് വിധേയമാകുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ എടുക്കുമ്പോൾ ഒരു ദിവസം 13 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നു. പള്ളികൾ അഥവാ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും 5 പേർ എങ്കിലും അകാരണമായ തട്ടിക്കൊണ്ടുപോകാലിന് വിധേയരാവുകയും ചെയ്യുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന 2021ലെ റിപ്പോർട്ടിൽ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനത്തെ പറ്റി ആണ് വിവരിക്കുന്നത്. ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രാർത്ഥനയുടെ ശക്തി തിരിച്ചറിയാൻ സാധിക്കുന്നു എന്നും, പീഡനത്തിനു വിധേയരാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒപ്പം ചേർത്ത് നിർത്തണമെന്നും ഈ സംഘടന പ്രത്യേകം ഓർമിപ്പിക്കുന്നു.
ഓപ്പൺ ഡോർസ് യു എസ് എ യുടെ പ്രസിഡന്റും സി ഇ ഓ യും ആയിരിക്കുന്ന ഡേവിഡ് കറി (David Curry), ക്രിസ്ത്യാനികൾ നേരിടുന്ന ഇത്തരം ആക്രമണങ്ങളെ പറ്റി വിലയിരുത്തുന്നത് ഇങ്ങനെയാണ് " ദുരിതമനുഭവിക്കുന്ന വിശ്വാസികളുടെ എണ്ണം കാണുമ്പോൾ സഭാ മരിക്കുകയാണ് എന്ന് തോന്നുന്നു. ക്രിസ്ത്യാനികൾ ഇത്തരം സാഹചര്യങ്ങളിൽ നിശബ്ദരായിരിക്കുന്നു എന്നും അവരുടെ വിശ്വാസം നഷ്ടപ്പെടുന്നു എന്നും ഇത് അർത്ഥമാക്കുന്നു". അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ തുടർന്ന് എശയ്യാ പ്രവാചകന്റെ വാക്കുകളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു
നേരത്തെ പറഞ്ഞ 50 രാജ്യങ്ങൾ വിലയിരുത്തുമ്പോൾ അവിടെ പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കണക്കുകൾ പ്രകാരം 309 ദശലക്ഷം ക്രിസ്ത്യാനികൾ അതീവ പീഡന മേഖലകളിലാണ് താമസിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം 260 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ക്യൂബ, ശ്രീലങ്ക, യുണൈറ്റഡ് അറബ്, എമിറേറ്റ്സ്, തുടങ്ങി ആദ്യ 50 രാജ്യങ്ങളിൽ നിന്ന് 24 രാജ്യങ്ങളിലായി 31 ദശലക്ഷം പേർ കൂടി ആക്രമണത്തിന് വിധേയരാകുന്നു. കൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയാൽ ലോകമെമ്പാടുമുള്ള 8 ക്രിസ്ത്യാനികളിൽ ഒരാൾ വിശ്വാസത്തെ പ്രതി പീഡനത്തിന് വിധേയരാകുന്നു. ഇത്തരത്തിൽ ദിനംപ്രതി പീഡനങ്ങൾ വർദ്ധിക്കുന്നതിനുള്ള ചില കാരണങ്ങൾ "Open Doors" കണ്ടെത്തിയിട്ടുണ്ട്.
ഉപ-സഹാറൻ ആഫ്രിക്കയിലെ ഇസ്ലാമിക മതമൗലികവാദം
ദുരിതാശ്വാസ വിവേചനം, നിർബന്ധിത മതപരിവർത്തനം എന്നിവയിലൂടെ മതപരമായ പീഡനത്തിന്, കൊവിഡ്19 മഹാമാരി ഒരു ഉത്തേജകമായി എന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. നൈജീരിയ, കാമറൂൺ മുതൽ ബർക്കിനാ ഫാസോ, മാലി വരെയുള്ള ഉപ- സഹാറൻ ആഫ്രിക്കയിൽ ഉടനീളമുള്ള തീവ്രവാദ ആക്രമണങ്ങളും ക്രിസ്ത്യാനികളുടെ വർദ്ധിച്ചുവരുന്ന ദുരിതങ്ങൾക്ക് കാരണമാകുന്നു. നേരത്തെ കാണപ്പെട്ടത് പോലെ ഏറ്റവും ക്രൂരമായി മത പീഡനത്തിന് ഇരയായ വ്യക്തികൾ കാണപ്പെടുന്ന 10 രാജ്യങ്ങളിൽ ചിലതാണ് ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ, സോമാലിയ, ലിബിയ, പാകിസ്താൻ, എറിത്രിയ, യമൻ, ഇറാൻ, നൈജീരിയ, ഇന്ത്യ.
Open Doors ഗവേഷകർ സൂചിപ്പിക്കുന്നത് പോലെ മുസ്ലിം പശ്ചാത്തലത്തിലുള്ള ക്രിസ്ത്യാനികൾ ഇപ്പോഴും ചുറ്റുപാടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുകയും അവരുടെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നുണ്ട്.ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം മൂലം മതന്യൂനപക്ഷങ്ങൾ പലപ്പോഴും ആക്രമണ വിധേയരായി കാണപ്പെടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Comments