ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ
പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം
പി.ഓ.സിയില്‍ നടന്നു
കൊച്ചി: തലശേരി അതിരൂപതാ മെത്രാപ്പൊലീത്തയും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിആഘോഷം പി.ഓ.സിയില്‍ നടന്നു.വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷ പരിപാടികള്‍ നടന്നത്.വി.കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികനായിരുന്നു.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും,പി.ഓ.സി ഡയറ്കടറുമായി ഫാ.ജേക്കബ് ജി പാലയ്ക്കപ്പിള്ളിയും പി.ഓ.സിയിലെ മറ്റ് വൈദീകരും വി.കുര്‍ബാനയ്ക്ക് സഹകാര്‍മ്മികരായിരുന്നു.തുടര്‍ന്ന് അനുമോദന സമ്മേളനവും നടന്നു.
1946 ജൂണ്‍ 23-ന് കേരളത്തില്‍ തൊടുപുഴയിലെ കലയന്താനിയില്‍ ജനിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ പ്രാഥമികവിദ്യാഭ്യാസം മൂവാറ്റുപുഴക്കടുത്തുള്ള ആരക്കുഴ ആയിരുന്നു. 1961-ല്‍ മലബാറിലേക്കു കുടിയേറിയ അദ്ദേഹത്തിന്റെ കുടുംബം വയനാട്ടിലെ നടവയലില്‍ താമസമാക്കി. അവിടെ ഹൈസ്‌കൂള്‍ പഠനം പുര്‍ത്തിയാക്കിയ അദ്ദേഹം മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും റോമില്‍ ബിരുദാനന്തര ബിരുദവും നേടി. 1963 ജൂണ്‍ 15ന് തലശ്ശേരി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു.തലശ്ശേരി കത്തിഡ്രല്‍ ദേവാലയത്തില്‍ വച്ച് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളൊപ്പിള്ളി പിതാവില്‍ നിന്നും 1971 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു.1994 ല്‍ രൂപതാ പ്രൊക്യൂറേറ്ററായി ശ്രൂശ്രൂഷ ചെയ്ത് പിതാവ് 1997 ല്‍ വികാരി ജനറലായി നിയമിക്കപ്പെട്ടു.2007 മുതല്‍ കര്‍ണ്ണാടക സംസ്ഥാനത്തെ മൂന്നാമത്തേതായ മാണ്ഡ്യ സീറോ-മലബാര്‍ രൂപതയുടെ മെത്രാന്‍ പദവിയില്‍ നിയമിതനാകുന്നതുവരെ കര്‍ണ്ണാടകത്തില്‍ തന്നെ ഭദ്രാവതി സീറോ-മലബാര്‍ രൂപതയുടെ വികാരി ജനറാല്‍ പദവി വഹിച്ചു. കര്‍ണ്ണാടകത്തില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മാണ്ഡ്യ രൂപതയുടെ അദ്ധ്യക്ഷനായി 2010 ഏപ്രില്‍ 7-ആം തിയതി അദ്ദേഹം അഭിക്ഷിക്തനായി. 2014 ഒക്ടോബര്‍ 29ന് അദ്ദേഹം തലശേരി അതിരൂപതുയുടെ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു
Comments