Foto

കെസിവൈഎം സംസ്ഥാന സമിതിയുടെ വനിതാദിനാഘോഷം പെണ്മ 2022

കെ സി വൈ എം സംസ്ഥാന സമിതിയുടെവനിതാദിനാഘോഷം  'പെണ്മ -2022' അവള്‍ സംസാരിക്കട്ടെ എന്ന ആശയമുയര്‍ത്തികൊണ്ട്  സംഘടിപ്പിച്ചു.മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തില്‍ ഓണക്കൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് നടത്തിയ പരിപാടികള്‍ക്ക് കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിന്‍ ഡേവിഡിന്റെ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത റവ. ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു.ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ സിസ്റ്റര്‍. ലിസ്മി മുഖ്യാതിഥിയായിരുന്നു. 32 രൂപതകളെയും കോര്‍ത്തിണക്കി ക്കൊണ്ട്  കേശദാന ക്യാമ്പി ന്  തുടക്കം കുറിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ പറ്റി കെസിവൈഎം മുന്‍ സംസ്ഥാന വനിതാ നേതാക്കളായ മുന്‍ വനിതാ നേതാക്കള്‍ ശ്രീമതി രേഷ്മ കുരിയാക്കോസ്,ശ്രീമതി ജോയ്‌സ് മരിയ ആന്റണി എന്നിവര്‍ സംസാരിച്ചു. വനിതാ ദിനാചരണത്തിന് ഭാഗമായി പ്രശസ്ത കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് താരം ബിന്ദു മേരിയുടെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് ക്ലാസും യുവതികള്‍ക്ക് നല്‍കി

കെസിവൈഎം സംസ്ഥാന  പ്രസിഡന്റ് ഷിജോ ഇടയാടില്‍, ജനറല്‍ സെക്രട്ടറി ബിച്ചു കുര്യന്‍,വൈസ് പ്രസിഡന്റ് ജിബിന്‍ ഗബ്രിയേല്‍,സെക്രട്ടറിമാരായ തുഷാര തോമസ്,  ഷിജോ നിലക്കാപിള്ളി, ട്രഷറര്‍ ലിനു ഡേവിഡ് കുളങ്ങര,  സംസ്ഥാന ഡയറക്ടര്‍  ഫാദര്‍ സ്റ്റീഫന്‍ ചാലക്കര,സി.റോസ് മെറിന്‍ SD തുടങ്ങിയവര്‍ സംസാരിച്ചു.

Comments

leave a reply

Related News