കോഴിക്കോട് അതിരൂപതയ്ക്ക് ഇന്ന് 103 വയസ്സ്. ലത്തീൻ സഭയുടെ കീഴിൽ കേരളത്തിലുള്ള മൂന്നു അതിരൂപതകളിൽ ഏറ്റവും വിസ്തൃതിയേറിയ അതിരൂപതയാണിത്. മംഗലാപുരം രൂപതയുടെ ഭാഗങ്ങളും മൈസൂർ, കോയമ്പത്തൂർ രൂപതയുടെ ഭാഗങ്ങളും ചേർന്നാണ് കോഴിക്കോട് അതിരൂപത സ്ഥാപിതമായത്. 1845-ൽ വരാപ്പുഴ വികാരിയത്ത് വിഭജിച്ച് രൂപീകരിച്ച മംഗലാപുരം വികാരിയത്ത് 1886-ൽ ഹായരാർക്കി സ്ഥാപിതമായപ്പോൾ രൂപതയായി. 2025 ഏപ്രിൽ 12 ന് അതിരൂപതയായി.കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു മലപ്പുറം, വയനാട് ജില്ലകൾ. മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലുള്ളത്. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുൽത്താൻപേട്ട രൂപത കോയമ്പത്തൂരിൻ്റെ അതിർത്തിവരെയുള്ളതാണ്. വരാപ്പുഴയെ വിഭജിച്ച് സുൽത്താൻപേട്ട രൂപതയെ കോഴിക്കോടിൻ്റെ ഭാഗമാക്കി. കാസർകോട് വരെ നീണ്ടുകിടക്കുന്ന കണ്ണൂർ രൂപതയും അതിരൂപതയുടെ ഭാഗമായി.






Comments