Foto

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് പുതിയ ആർച്ച് ബിഷപ്പ്. പുതിയ ആർച്ച് ബിഷപ്പ് ആയി ഫാ. തോമസ്സ് നെറ്റോയെ വത്തിക്കാൻ നിയമിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ആയി ഫാ. തോമസ്സ് നെറ്റോയെ വത്തിക്കാൻ നിയമിച്ചു.  മാസത്തിനകം മെത്രാഭിഷേകം നടക്കുമെന്നും അതുവരെ അതിരൂപതയുടെ അജപാലന ദൗത്യം ഇപ്പോഴത്തെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ സൂസൈ പാക്യം പിതാവ് തന്നെ നിർവ്വഹിക്കുന്നതായിരിക്കും എന്നും  അറിയിച്ചു. 

അഭിവന്ദ്യ സൂസൈ പാക്യം തിരുമേനിയുടെ മുപ്പത്തിരണ്ടാം  മെത്രാഭിഷേക ദിനവും സമർപ്പിത ദിന  ആഘോഷവും സംയുക്തമായി ഇന്ന് നാലുമണിക്ക് പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്നു. തദവസരത്തിൽ ആണ് നിയുക്ത ആർച്ച് ബിഷപ്പിൻറെ നിയമന കല്പന അഭിവന്ദ്യ സൂസൈ പാക്യം തിരുമേനി വായിച്ചത്. തിരുവനന്തപുരം മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയും, കൊല്ലം രൂപത ബിഷപ്പ് പോൾ ആൻ്റണി മുല്ലശ്ശേരി പിതാവും, തിരുവനന്തപുരം സഹായ മെത്രാൻ  ക്രിസ്തുദാസ് പിതാവും   സന്നിഹിതരായിരുന്നു. 

ജെസയ്യൻ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 നു ജനിച്ച ഫാ. തോമസ് നെറ്റോ 1989 ൽ വൈദീകനായി അഭിഷിക്തനായി. മുപ്പത്തിരണ്ട് വർഷമായി അതിരൂപതയുടെ വിവിധ അജപാലന ശുശ്രൂഷാ രംഗത്തു അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.      

തിരുവനന്തപുരം അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ് റവ. മോൺ. തോമസ് നെറ്റോയ്ക്ക് കെസിബിസി ന്യൂസിൻറെ ആശംസകൾ അർപ്പിക്കുന്നു.     

Comments

leave a reply

Related News