Foto

ഭാഭ അറ്റോമിക് റിസര്‍ച് സെന്ററില്‍ എം.എസ് സി

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള *ഭാഭ അറ്റോമിക് റിസര്‍ച് സെന്ററില്‍ (ബാര്‍ക്) പ്രതിമാസ സ്റ്റെപ്പന്റോടെ യുള്ള എംഎസ്സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂണ്‍ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
2 വര്‍ഷം കോഴ്‌സ് ദൈര്‍ഘ്യമുളള രണ്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ്, ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.അക്കാദമിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കല്‍പിത സര്‍വകലാശാലയായ ഹോമി ഭാഭ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഓരോ പ്രോഗ്രാമിനും 10 സീറ്റ് വീതമാണുള്ളത്. ഇതില്‍ 5 സ്‌പോണ്‍സേഡ് വിഭാഗത്തിന് പ്രത്യേകം സംവരണം ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പില്ലാത്തവര്‍ക്ക് 15,000 രൂപ പ്രതിമാസ സ്‌റ്റൈപെന്‍ഡ് ലഭിക്കും.

പ്രോഗ്രാമുകള്‍
1.എംഎസ്സി  ഹോസ്പിറ്റല്‍ റേഡിയോ ഫാര്‍മസി
2.എംഎസ്സി  ന്യൂക്ലിയര്‍ മെഡിസിന്‍ & മോളിക്യുലര്‍ ഇമേജിങ് ടെക്‌നോളജി

പ്രവേശന ക്രമം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് , പ്രവേശനം. അപേക്ഷകര്‍ക്ക്, രണ്ട് കോഴ്‌സിനും ഒരുമിച്ച് അപേക്ഷിക്കാ  . പ്രവേശന പരീക്ഷ ജൂലൈ 31ന് മുംബൈയില്‍ വെച്ച് നടത്തും. 

കോഴ്‌സ് ഫീ
സൗജന്യമായാണ്,ബാര്‍ക് ഇരുകോഴ്‌സുകളും  ക്രമീകരിച്ചിരിക്കുന്നത്. 2000 രൂപ നിരതദ്രവ്യവും 11,000 രൂപ ഹോമി ഭാഭയില്‍ എന്റോള്‍മെന്റ് ഫീയും വിദ്യാര്‍ത്ഥികള്‍ പ്രത്യേകം നല്‍കണം.  

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
www.hbni.ac.in  
https://recruit.barc.gov.in

 

Comments

leave a reply