ബെംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ (ജെ.എന്‍.സി.എ.എസ്.ആര്‍.), ഗ്രാജ്വേറ്റ് റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് (ഗ്രിപ്) ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. എഞ്ചിനീയറിംഗ് (ബി.ഇ./ബി.ടെക്. ബിരുദം), സയന്‍സ് ബിരുദാനന്തര ബിരുദം, ഇന്റഗ്രേറ്റഡ് എം.എസ്സി., ബി.എസ്.-എം.എസ്., എം.ബി.ബി.എസ്. തുടങ്ങിയ പ്രോഗ്രാമുകളുടെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്, ജെ.എന്‍.സി.എസ്.ആര്‍.എല്‍. പ്രോജക്ടിലൂടെ അവസരമൊരുക്കുന്നത്. അപേക്ഷിക്കേണ്ട വിധം
ചെയ്യാന്‍ സാധ്യതയുള്ള പ്രോജക്ടുകളുടെ പട്ടിക ഔദ്യോഗിക വെബ് സൈറ്റായ www.jncasr.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ്‌കര്‍ക് ചെയ്യാന്‍
താല്‍പ്പര്യമുള്ള മൂന്നെണ്ണം തിരഞ്ഞെടുക്കാം. ഒരു പ്രോജക്ടിന് ഒരാളെ തിരഞ്ഞെടുക്കും. പ്രോജക്ടിന് അനുയോജ്യമായ അക്കാദമിക് മികവ് രണ്ട് റഫറന്‍സ് കത്തുകള്‍ (മാതൃക സൈറ്റിലുണ്ട്) എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ബിരുദത്തിന്റെയും പ്രോജക്ടിന്റെയും ആവശ്യകതയ്ക്കനുസരിച്ച് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ വ്യത്യാസമുണ്ട്. പ്രോജക്ട്, ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
അവസാന തീയ്യതി
സെപ്റ്റംബര്‍ 20
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com
Comments