Foto

മികവുള്ള ബിരുദധാരികൾക്കായി ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

മികവുള്ള ബിരുദധാരികൾക്കായി

ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പ്

 

കേരളത്തിലെ

വിവിധ യൂണിവേഴ്സിറ്റികളിലും അഫിലിയേറ്റഡ് കോളേജുകളിലും 2021 - 22 അധ്യയന വർഷം ബിരുദം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് ബഹു. മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതിയുടെ ഭാഗമായ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് , തെരഞ്ഞെടുപ്പ് . ഓരോ സർവകലാശാലകളിലേയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുക. ഓരോ സർവ്വകലാശാലകളിലേയും അഫിലിയേറ്റ് ചെയ്തിട്ടുള്ള

കോളേജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്കീമുകളെ ഒരുമിച്ചായി പരിഗണിച്ച് വിഷയാനുസൃതമായാണ് പരിഗണിക്കുക. സർക്കാർ - എയ്ഡഡ്, ഓട്ടോണമസ് , സെൽഫ് ഫൈനാൻസിങ്ങ് കോളേജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഹയർ എജ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ ചീഫ് മിനിസ്ടേഴ്സ് സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല.

 

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി മാർച്ച് 5 ആണ്. 

 

ആർക്കൊക്കെ അപേക്ഷിക്കാം

2021 - 2022 അധ്യയന വർഷത്തിൽ 3/4/5 വർഷ ബിരുദ കോഴ്സുകൾ പൂർത്തീകരിച്ചവരും 75% ത്തിനു മുകളിൽ മാർക്ക് ലഭിച്ചവരുമായിരിക്കണം , അപേക്ഷകർ . അപേക്ഷകരുടെ

കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷകർ , ഡിഗ്രി സർട്ടിഫിക്കേറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഒരു വർഷത്തിനകം എടുത്തിട്ടുള്ള വരുമാന സർട്ടിഫിക്കേറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ് 

ലോഡ് ചെയ്യേണ്ടതുണ്ട്. കേരളത്തിലെ 13 സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു മാത്രമേ അപേക്ഷിക്കാനാകൂ.

 

യൂണിവേഴ്സിറ്റികൾ

1. University of Kerala

2. University of Calicut

3. CUSAT

4. Mahatma Gandhi University

5. Kannur University

6. Kerala University of Health Sciences

7. Kerala Veterinary and Animal Science University

8. Kerala Agricultural University

9. Kerala University of Fisheries and Ocean studies

10. National University of Advanced Legal Studies

11. Sree Shankaracharya University of Sanskrit

12. APJ Abdul Kalam Technological University

13. Kerala Kalamandalam 

 

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്

http://dcescholarship.kerala.gov.in

 

സംശയദുരീകരണത്തിന്

 

ഫോൺ

04712306580

9447096580

9446780308

 

മെയിൽ

cmscholarshipdce@gmail.com

Comments

leave a reply

Related News