Foto

ഫാദർ ഡൊമിനിക് ഫെർണാണ്ടസ് വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മിഷനറി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിക്കൊണ്ട് കൊണ്ട് ഒരു കാലഘട്ടത്തിലെ ഇതിലെ വൈദികരെ രൂപപ്പെടുത്തിയ പുതിയ മിഷനറി വൈദികനാണ് ഫാദർ ഡൊമിനിക് എന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി.


 ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ,  റെക്ടർ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ്   എന്നീനിലകളിൽ  രണ്ടര പതിറ്റാണ്ട് കാലം കാലം സ്തുത്യർഹമായ സേവനം ചെയ്ത കർമ്മലീത്ത വൈദികൻറെ   മരണത്തിൽ   കെസിബിസി പ്രസിഡൻറും ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറുമായ കർദിനാൾ ആലഞ്ചേരി നൽകിയ അനുശോചനസന്ദേശത്തിൽ ആണ് ഈ കാര്യം അനുസ്മരിച്ചിരിക്കുന്നത്.

1954 മുതൽ 1978 വരെ യുള്ള ഉള്ള കാലഘട്ടത്തിൽ ഫാദർ ഡൊമിനിക് ഫെർണാണ്ടസിൻറെ  സേവന രംഗം ആലുവ സെമിനാരി ആയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ നവീകരണ കാഴ്ചപ്പാടുകളുടെ  അടിസ്ഥാനത്തിൽ സെമിനാരി പരിശീലനം കാലാനുസൃതമായി പരിഷ്കരിക്കുവാൻ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വൈദിക വിദ്യാർത്ഥികൾ ദൈവ വിശ്വാസത്തിലും സഭാ സ്നേഹത്തിലും വളരുന്നതോടൊപ്പം ഭൗതിക മേഖലകളിലും കഴിവ് ഉള്ളവരായിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അനേകം കാര്യങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. 

ആലുവ സെമിനാരിയോട് ചേർന്ന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് അദ്ദേഹം നൽകിയ നേതൃത്വം ഒരുദാഹരണം മാത്രമാണ്. സെമിനാരി വിദ്യാർഥികളെ കലാകായിക രംഗങ്ങളിൽ പ്രവീണരാക്കുന്നതിന്  യൂണിവേഴ്സിറ്റി കോളേജുകളോടു ചേർന്ന് അദ്ദേഹം പരിശ്രമിച്ചു.

ബഹുമാനപ്പെട്ട ഡോമിനിക് അച്ചൻ റെക്ടറും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ടും ആയിരുന്ന കാലഘട്ടത്തിൽ അവിടെ വൈദിക പരിശീലനം നേടുവാനും  പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യത്തെ ബാച്ചിൽ ഒരാളായി ദൈവ വ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കാനും സാധിച്ചത്  ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും കർദിനാൾ ആലഞ്ചേരി അനുസ്മരിച്ചു.

ക്രാന്തദർശി യും സൗമ്യനും മാന്യവും സംശുദ്ധവുമായ പെരുമാറ്റരീതിയുടെ ഉടമയുമായിരുന്നു ബഹുമാനപ്പെട്ട ഡോമിനിക് അച്ചൻ. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് എല്ലാവരുടെയും സഹകരണം ഉറപ്പാക്കി ആണ് അദ്ദേഹം പ്രവർത്തിച്ചത്. സഭാധികാരികളോട് ഉള്ള വിധേയത്വവും അദ്ദേഹത്തിൻറെ പ്രധാന സവിശേഷതയായിരുന്നു. വൈദിക പരിശീലന രംഗത്ത് ഈ നാടിൻറെ സംസ്കാരത്തിന് പ്രാധാന്യം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.

 ബഹുമാനപ്പെട്ട ജോൺ ജോസഫ് അച്ചൻ ധന്യനായ സക്കറിയാസ് അച്ചൻ ധന്യനായ അച്ചൻ ബഹുമാനപ്പെട്ട മൈക്കലാഞ്ചലോ അച്ചൻ എന്നീ പ്രഗൽഭരായ വൈദികരുടെ നിരയിൽ നിൽക്കുന്നു ബഹുമാനപ്പെട്ട ഡോമിനിക് അച്ചൻ. കർമ്മലീത്ത വൈദികർ കേരളത്തിലെ സഭയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. ബഹുമാനപ്പെട്ട ഡോമിനിക് അച്ചൻറെ സേവനങ്ങളും അതോടൊപ്പം എക്കാലവും സ്മരിക്കപ്പെടും എന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

Comments

leave a reply

Related News