കോട്ടയം: കോട്ടയം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ കൂട്ടായ്മയായ പ്രസ്ബിറ്റേരിയത്തിന് കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കട്കി രൂപതാ മെത്രാൻ മാത്യൂസ് മാർ പക്കോമിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസം നീണ്ടുനില്ക്കുന്ന പ്രസ്ബിറ്റേരിയത്തിൽ ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, റവ. ഡോ. ജോസ് മരിയദാസ് ഒ.ഐ.സി, റവ. ഡോ. അഗസ്റ്റിൻ കല്ലേൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്ന 152 വൈദികരാണ് പ്രസ്ബിറ്റേരിയത്തിൽ പങ്കെടുക്കുന്നത്. പ്രസ്ബിറ്റേരിയം ജൂൺ 19 ന് സമാപിക്കും.
ഫോട്ടോ : കോതനല്ലൂർ തൂവാനിസ പ്രാർത്ഥനനാലയത്തിൽ നടക്കുന്ന കോട്ടയം അതിരൂപതാ വൈദിക സമ്മേളനം കട്കി രൂപതാ മെത്രാൻ മാത്യൂസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്യുന്നു
Comments