Foto

കൊച്ചിയിൽ മറൈൻ എൻജിനീയറിങ് പരിശീലനം

കൊച്ചിയിൽ മറൈൻ എൻജിനീയറിങ് പരിശീലനം

 

ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി ജോലി ലഭിക്കാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായ കൊച്ചിൻ ഷിപ്പിയാർഡ് ആണ് , കോഴ്സ് നടത്തുന്നത്. ഓഗസ്റ്റ് 15 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.

 

കോഴ്സിന് ആകെ 114 സീറ്റുണ്ട്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്പോൺസർ ചെയ്തോ അല്ലാതെയോ പ്രവേശനം നേടാവുന്നതാണ്. ഈ വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ ഒന്നിനു തുടങ്ങും. 

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ,50% മാർക്കോടെ മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ/മറൈൻ എൻജിനീയറിങ് എന്നീ എഞ്ചിനീയറിംഗ് ബിരുദങ്ങളിലൊന്ന് നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 28 വയസ്സിൽ താഴെയും ഉയരം ചുരുങ്ങിയത്,157 സെന്റിമീറ്ററും അതിന് ആനുപാതികമായ ഉയരവും തൂക്കവും നെഞ്ചളവും വേണം. ഇതു കൂടാതെ അപേക്ഷകർക്ക്,പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് ചുരുങ്ങിയത് 50% മാർക്കും വേണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ മാതൃകക്കും

www.cslmeti.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News