സഭാമക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ
മുഖം പ്രകാശിതമാക്കുന്ന വിധമാകണം
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരളാ കാത്തലിക് കൗണ്‍സിലിന്റേയും സംയുക്ത സമ്മേളനം പാലാരിവട്ടം പിഒസി യില്‍ നടന്നു. സഭയില്‍ എക്കാലത്തും സംവദനത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്ന വിധമാകണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സെക്രട്ടറിജനറല്‍ ഫാ. ജേക്കബ് ഉ. പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പതിനൊന്നാമത് വാര്‍ഷികയോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന സിസഡിവെ മുഖ്യപ്രമേയമായ സഭയിലെ സിനഡാലിറ്റി എന്ന വിഷയം സംബന്ധിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു.
Comments