വത്തിക്കാന്‍:കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പയുടെ പൊതുസന്ദര്‍ശനത്തില്‍പാപ്പായെ കാണാന്‍ ക്ഷണിക്കപ്പെടാതെ ഒരു അതിഥിയെത്തി. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ കഥാപാത്രം സ്‌പൈഡര്‍മാന്‍.ഗുരുതര രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ ആശ്വസിപ്പിക്കാനും അവര്‍ക്കൊപ്പം കളിക്കാനും പതിവായി സ്‌പൈഡര്‍മാന്‍ വേഷത്തിലെത്തുന്ന, കുട്ടികളുടെ സ്വന്തം മത്തയോ വില്ലാര്‍ഡിറ്റോയായിരുന്നുവത്.ഇറ്റലി സ്വദേശിയാണ് മത്തയോ വില്ലാര്‍ഡിറ്റോ. ഇറ്റലിയിലെ ശിശുരോഗാശുപത്രികളിലെത്തി കുഞ്ഞുരോഗികളുടെ മനസ്സില്‍ ആനന്ദവും വദനത്തില്‍ പുഞ്ചിരിയും വിടര്‍ത്തുന്ന വ്യക്തിയെന്ന നിലയില്‍ പാപ്പാ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് നിരവധി രോഗങ്ങളുമായി മല്ലിട്ട ഒരാളായിരുന്നു താനെന്നും കുട്ടിക്കാലത്തു തന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും ആ ഓര്‍മ്മകള്‍ കൊണ്ടാണ് താനിപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി ഈ നിസ്വാര്‍ത്ഥസേവനം ചെയ്യുന്നതെന്നും വില്ലാര്‍ഡിറ്റോ പറഞ്ഞു. റോമില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് വീഡിയോ കോളുകളിലൂടെയാണ് അദ്ദേഹം കുട്ടികളുമായി സംവദിച്ചിരുന്നത്.പാപ്പായുടെ സന്ദേശം ശ്രവിക്കുകയും ഒടുവില്‍ പാപ്പായോട് സംസാരിക്കുകയും ചെയ്ത മത്തയോ വില്ലാര്‍ഡിറ്റോ സ്‌പൈഡര്‍മാന്റ ഒരു മുഖംമൂടിയും പാപ്പായ്ക്ക് സമ്മാനിച്ചതിനു ശേഷമാണ് മടങ്ങിയത്. തിരിച്ച് സ്പൈഡര്‍മാന് ഒരു ജപമാല സമ്മാനിച്ചാണ് പാപ്പാ അദ്ദേഹത്തെ യാത്രയാക്കിയത്.
Comments