Foto

മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം:   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം:   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വത്തിക്കാനില്‍വച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചവേളയില്‍ പാപ്പായെ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി  ക്ഷണിച്ചത് അഭിനന്ദനാര്‍ഹമാണ്. ലോകം ഉറ്റുനോക്കുന്ന ധാര്‍മികതയുടെയും മാനവികതയുടെയും ശബ്ദമായ ഫ്രാന്‍സിസ് പാപ്പായ്ക്ക് സ്വാഗതമോതുവാനുള്ള തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തും. വത്തിക്കാനും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഭാരതത്തിലെ ഇതരമതങ്ങളും ക്രൈസ്തവസഭകളും തമ്മിലുള്ള ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും മാര്‍പാപ്പായുടെ സന്ദര്‍ശനം ഉപകരിക്കും. ഭാരതീയര്‍ക്കെല്ലാം, വിശിഷ്യാ ക്രൈസ്തവര്‍ക്ക്, ഏറെ ആഹ്ലാദ പ്രദമാണ് പ്രധാനമന്ത്രിയുടെ ഈ ക്ഷണം. മാര്‍പാപ്പ  യഥാസമയം ഭാരതം സന്ദര്‍ശിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബഹുസ്വരസമൂഹമായ ഭാരതത്തില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കാന്‍ മാര്‍പാപ്പായുടെ സന്ദര്‍ശനം വഴിയൊരുക്കും. പ്രധാനമന്ത്രി  ശ്രീ. നരേന്ദ്രമോദിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഹൃദയപൂര്‍വ്വകമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.


ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പിഒസി
  


 

Comments

leave a reply

Related News