പാപ്പായെ വരവേൽക്കാൻ മാരത്തൺ ജപമാലയുമായി സ്ലൊവാക്യൻ വിശ്വാസീ സമൂഹം
വത്തിക്കാൻ : ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനു മുന്നോടിയായി മാരത്തൺ ജപമാല ചൊല്ലലിന് ആഹ്വാനം നൽകി സ്ലൊവാക്കിയയിലെ പൊന്തിഫിക്കൽ മിഷണറി സമൂഹം. സെപ്തബർ 12 മുതൽ 15 വരെയാണ് ഫ്രാൻസിസ് പാപ്പ സ്ലൊവാക്കിയ സന്ദർശിക്കുന്നത്.
ആഗസ്റ്റ് 7ന് ആരംഭിച്ച് സെപ്തംബർ 15നായിരിക്കും മാരത്തൺ ജപമാലയർപ്പണം സമാപിക്കുക. വിശ്വാസികൾ ദേവാലയത്തിലോ കുടുംബങ്ങളിലോ കൂട്ടായ്മകളിലോ ഓരോ ജപമാല വീതം ചൊല്ലി സമർപ്പിക്കാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
സ്ലൊവാക്കിയയ്ക്കും മാർപ്പാപ്പയ്ക്കും വേണ്ടിയുള്ള ഈ പ്രാർത്ഥനായജ്ഞം ഒരു ആത്മീയ പൂച്ചെണ്ടായി സമർപ്പിക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്.
Comments