Foto

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച  നടത്തി

 

തിരുവനന്തപുരം: കെസിബിസി വിദ്യാഭ്യാസ  കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായും,കെസിബിസി വിദ്യാഭ്യാസ  കമ്മീഷന്‍  സെക്രട്ടറി ഫാ.ചാള്‍സ് ലിയോണും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്  നിവേദനം സമ്മര്‍പ്പിച്ചു.സ്‌കൂളുകള്‍ സംബന്ധമായ പ്രശ്നങ്ങളും,സ്‌കൂളുകള്‍  തുറക്കാത്തത്  മൂലം  നിയമനം നല്‍കാന്‍ സാധിക്കാത്തിലും,ആര്‍ട്ട് ആന്റ സയന്‍സ് കോളേജുകളില്‍ ന്യുനപക്ഷ അവകാശങ്ങള്‍ ദംസിക്കുന്ന സര്‍വ്വകലാശാലകളുടെ നടപടികള്‍ക്കെതിരെയും,സാശ്രയ കോളേജുകളിലെ ജോലിക്കാരുടെ സേവന വ്യവസ്ഥ ഓര്‍ഡിനന്‍സ്  പുനപരിശോധിക്കുക,സാശ്രയ കോളേജ് മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്  തയ്യാറാകണം എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധേയില്‍പ്പെടുത്തി പ്രശ്നങ്ങള്‍ക്ക് അനൂകൂല  നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ്  മുഖ്യമന്ത്രി പ്രതികരിച്ചതെന്ന്  കെസിബിസി വിദ്യാഭ്യാസ  കമ്മീഷന്‍ സെക്രട്ടറി ഫാ.ചാള്‍സ് ലിയോണ്‍  അറിയിച്ചു,പ്രതിപക്ഷ നേതാവ് വിഡി സതീശനെയും  സംഘം  സന്ദര്‍ശിച്ചു.


 

Comments

leave a reply