Foto

ആര്‍ഷെയുടെ പ്രവര്‍ത്തകര്‍ പാപ്പായെ സന്ദര്‍ശിച്ചു

'ആര്‍ഷെ'യുടെ പ്രവര്‍ത്തകര്‍ പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി : അരക്ഷിതരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം നല്‍കുന്ന ആര്‍ഷെ     ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് പാപ്പായെ കാണാനെത്തി. ഫൗണ്ടേഷന്റെ മുപ്പതാമത്തെ     വാര്‍ഷികത്തോടനുബന്ധിച്ചാണ് മിലാന്‍ കേന്ദ്രീകരിച്ചുള്ള ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പാപ്പായെ സന്ദര്‍ശിച്ചത്. 1991-ല്‍ ഇറ്റാലിയന്‍ വൈദികനായ ഫാ. ഗിസെപ്പെ ബെറ്റോണിയാണ് ആര്‍ഷെ                   ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
    
എച്ച് ഐവി ബാധിതരായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം നല്‍കിക്കൊണ്ടാണ് ആര്‍ഷെയുടെ തുടക്കം. ആര്‍ഷെ എന്നാല്‍ തുടക്കമെന്നാണര്‍ത്ഥം. തുടക്കത്തില്‍, നമുക്കറിയാം സ്‌നേഹമുണ്ട്; യഥാര്‍ത്ഥത്തിലുള്ള ദൈവസ്‌നേഹം. അതുകൊണ്ട് ഈ പേര് ഇത്തരമൊരു പ്രസ്ഥാനത്തിന് ഏറെ  അനുയോജ്യമാണ് - പാപ്പ പറഞ്ഞു.
    
കലാപങ്ങളില്‍ നിന്നും മോശം പെരുമാറ്റങ്ങളില്‍ നിന്നും ഈ അമ്മമാര്‍ക്ക് സംരക്ഷണമേകുന്നതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. അഭയാര്‍ത്ഥികളായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആര്‍ഷെ അഭയമേകുന്ന കാര്യവും പാപ്പ അനുസ്മരിക്കുകയുണ്ടായി.

 

 

Comments

leave a reply

Related News