Foto

ലഹരി വിരുദ്ധ ദിനാചരണവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള അവബോധ പരിപാടിയും സംഘടിപ്പിച്ചു

 

കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള അവബോധ പരിപാടിയും സംഘടിപ്പിച്ചു. കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിയ്ക്ക് കോട്ടയം നാര്‍ക്കോട്ടിക് ലീഗല്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഗോപകുമാര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും അവബോധം നല്‍കിക്കൊണ്ട് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടാസ്‌ക്ക് ഫോഴ്‌സിന് രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍
ഫോണ്‍:  9495538063

ഫോട്ടോ അടുക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, എം.എസ് ഗോപകുമാര്‍, ജെയിംസ് കുര്യന്‍, ആലീസ് ജോസഫ്, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ സമീപം.

Comments

leave a reply

Related News