Foto

വനിതാ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

വനിതാ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

വനിതകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾ അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ  നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, നബാർഡിന്റെ സഹകരണത്തോടെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി നടപ്പാക്കിയ പന്ത്രണ്ട് ദിവസത്തെ കേക്ക്, ബേക്കറി ഉത്പന്ന നിർമാണ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ കാലത്തെ  അതിജീവിക്കുവാൻ സ്വയം തൊഴിൽ പ്രവർത്തനങ്ങൾ ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശീലനത്തോടനുബന്ധിച്ചു നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം  നബാർഡ് ജില്ലാ വികസന മാനേജർ അജീഷ് ബാലു ഉദ്‌ഘാടനം ചെയ്തു. സംരംഭക പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നവർക്കുള്ള വായ്പ പദ്ധതിയുടെ ഉദ്‌ഘാടനവും നബാർഡ് ജില്ലാ മാനേജർ നിർവഹിച്ചു.  സഹൃദയ അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ അധ്യക്ഷനായിരുന്നു. നൈപുണ്യകോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ്  വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.  നബാർഡ്  ജില്ലാ വികസന മാനേജർ അജീഷ് ബാലു,  സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ലാൽ കുരിശിങ്കൽ എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News