തമിഴ്‌നാട്ടിലെ കൂനൂരിൽ നടന്ന ദ്വിദിന വാർഷീക സമ്മേളനത്തിൽ, രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ അല്മായരുടെ സംഘടനയായ എഐസിയു പ്രസിഡൻ്റ് ആയി ഗോവയിൽ നിന്നുള്ള സീനിയർ കോർപ്പറേറ്റ് തലവനായ ഏലിയാസ് വാസ് രണ്ട് വർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആൻ്റണി ചിന്നപ്പൻ രണ്ടാം തവണ ദേശീയ വൈസ് പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
105 വർഷം പഴക്കമുള്ള അത്മായ സംഘനയായ ആൾ ഇന്ത്യാ കാത്തലിക് യൂണിയൻ,
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾ തങ്ങളുടെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാദേശിക വികസന അജണ്ടയിൽ "മനുഷ്യാവകാശങ്ങൾ" എന്ന അജണ്ട കൂടി ഉൾപ്പെടുത്തണമെന്ന് ഏഷ്യൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ഫിലിപ്പ് നെരി ഫെറാവോയോട് എഐസിയു ദേശീയ പ്രസിഡൻ്റ ഏലിയാസ് റോഡ്‌നി വാസ് അഭ്യർത്ഥിച്ചു.
ദേശീയ, സംസ്ഥാന സിവിൽ സർവീസുകളിലും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിവിധ മേഖലകളിൽ ചേരുന്നതിനുള്ള പരിശീലനം നൽകുന്നതിനു യുവാക്കളെ സജ്ജരാക്കുന്നതിൽ സമൂഹത്തിനൊപ്പം പ്രവർത്തിക്കാനും എഐസിയു പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ പ്രസിഡൻ്റ് അറിയിച്ചു.
രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എഐസിയു നിരവധി പ്രമേയങ്ങൾ പാസാക്കി. 2023 മെയ് 3-ന് രണ്ട് കുക്കി സ്ത്രീകൾക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തോടെ പൊട്ടിപ്പുറപ്പെട്ട മണിപ്പൂർ സംസ്ഥാനത്തെ കലാപവും അനുദിനം വഷളായി കൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു. അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും വിവിധ ഗ്രൂപ്പുകളുമായി ചർച്ച നടത്തി ശാശ്വത സമാധാനത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Comments