Foto

കരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകരം.

കോട്ടയം : ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (QCI) ബോർഡായ NABH  ന്റെ ചാമ്പ്യൻസ് ഓഫ്  എൻ.എ.ബി.എച്ച് ഡിജിറ്റൽ ഹെൽത്ത് സ്റ്റാൻഡേർഡും NABH ഇൻ  എമർജൻസി മെഡിസിൻ അക്രഡിറ്റേഷനും സ്വന്തമാക്കി കാരിത്താസ് ഹോസ്പിറ്റൽ. ആരോഗ്യ സംരക്ഷണ പ്രക്രിയകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്ന ആശുപത്രിക്ക് ആണ് ഈ അംഗീകാരം നൽകുന്നത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ NABH സി ഇ ഓ യിൽ നിന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ ബിനു കുന്നത്ത്, ഡോ.അജിത്ത് വേണുഗോപാൽ ,ഐ ടി ഹെഡ്  വിനോദ്‌കുമാർ ഇ എസ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.  നാൽപ്പത്തിമൂന്നിലധികം പ്രധാന വിഭാഗങ്ങളിലായി മുന്നൂറിലധികം ഡോക്ടർമാരും, മൂവായിരത്തിലധികം സ്റ്റാഫുകളുമായി പ്രവർത്തനം തുടരുന്ന, സാധാരണ ജനങ്ങളുടെ ആരോഗ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച കാരിത്താസ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും, അത്യാധുനികവും വൈദഗ്ത്യം നിറഞ്ഞതുമായ ആരോഗ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെയും പ്രതിഫലനമാണ് ഈ അംഗീകാരം. വർഷത്തിൽ ഏഴ് ലക്ഷത്തിലധികം രോഗികൾ സേവനങ്ങൾക്കായി വന്നെത്തുന്ന കാരിത്താസ്  ആശുപത്രി ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഒന്നാണ്. കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്റർ മുതൽ കോട്ടയത്തെ ആദ്യത്തെ അംഗീകൃത ഹോസ്പിറ്റൽ, കോവിഡ് കാലത്ത് കോവിഡ് കൺട്രോൾ സെൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഹോസ്പിറ്റൽ, ആയിരത്തിലധികം കീഹോൾ ഹാർട്ട് ബൈപാസ്സ്‌ സർജറികൾ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റൽ, ഇന്ത്യയിലെ ആദ്യത്തെ ട്രൂ ബീം വിത്ത് hyperArc ടെക്‌നോളജി തുടങ്ങി ഒട്ടനവധി നൂതന കാൽവെപ്പുകൾക്കും, പദ്ധതികൾക്കും കാരിത്താസ് ഈ കാലയളവിൽ തുടക്കമിട്ടിട്ടുണ്ട്.

                          ഏറ്റവും മികച്ച സേവനങ്ങൾ എല്ലാ കാലത്തും ജനങ്ങൾക്ക് നൽകിവരുന്ന  ആശുപത്രിയുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി മുൻപും നിരവധിയായ അംഗീകാരങ്ങൾ കാരിത്താസിനെ തേടിയെത്തിയിട്ടുണ്ട്. NABH ഹോസ്പിറ്റൽ അക്രഡിറ്റേഷൻ, NABL ലാബ്  അക്രഡിറ്റേഷൻ, NABH നഴ്സിംഗ് സർവീസ് അക്രഡിറ്റേഷൻ, ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റ്, മദർ ആൻഡ് ചൈൽഡ് ഫ്രണ്ട്‌ലി ഹോസ്പിറ്റൽ അക്രഡിറ്റേഷൻ തുടങ്ങിയവ അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. കഴിഞ്ഞ 6  പതിറ്റാണ്ടിലധികമായി തെക്കൻ കേരളത്തിലെ ആരോഗ്യ പരിപാലനമേഖലയിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഊർജ്ജസ്വലമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ കരുത്താകുമെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ ജീവന് ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന കാരിത്താസ് ആശുപത്രിയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാരിത്താസ് ഫാമിലിയിലെ ഓരോ പ്രവർത്തകർക്കുമുള്ള അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഫോട്ടോ : NABH ഡിജിറ്റൽ ഹെൽത്ത് സ്റ്റാൻഡേർഡ് & NABH ഇൻ  എമർജൻസി മെഡിസിൻ അക്രഡിറ്റേഷൻ ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ QCI  ചെയർപേഴ്സൺ  ജാക്സേ ഷാ, NABH ചെയർപേഴ്സൺ ശ്രീ റിസ്വാൻ കോയ്ത്ത, NABH ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.അതുൽ മോഹൻ കൊച്ചാർ എന്നിവരിൽ  നിന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ഡോ ബിനു കുന്നത്ത്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ  ഡോ.അജിത്ത് വേണുഗോപാൽ, ഐ ടി ഹെഡ്  വിനോദ്‌കുമാർ ഇ എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

Comments

leave a reply

Related News