Foto

ദേശീയ സ്ഥാപനങ്ങളിൽ  പാരാമെഡിക്കൽ ബിരുദം

ദേശീയ സ്ഥാപനങ്ങളിൽ  പാരാമെഡിക്കൽ ബിരുദം

 

ദേശീയ പ്രാധാന്യമുള്ള നാല് സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബിപിടി), ബാച്ചിലർ ഓഫ് ക്യൂപ്പേഷണൽ തെറാപ്പി (ബിഒടി), ബാച്ചിലർ ഇൻ പോറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി2023) എന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.ജൂൺ 20 വരെയാണ് അപേക്ഷിക്കാനവസരം .ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് സംവരണമുണ്ട്.

 

ജൂലായ് 9 നു നടക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജനറൽ എബിലിറ്റി, പൊതു വിജ്ഞാനം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും

 

സ്ഥാപനങ്ങൾ

1.കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ് (എൻഐഎൽ ഡി)

2. കട്ടക്കിലെ സ്വാമി വിവേകാനന്ദൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയ്നിങ് ആൻഡ് റിസർച്ച് (എസിഎൻഐആർടിഎആർ)

3.ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവര് മെന്റ് ഓഫ് പേഴ്സൺ വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (എൻഐഇ പിഎംഡി)

4.ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ് സൺ വിത്ത് ഫിസിക്കൽ ഡിസേബിലിറ്റീസ് (പിഡിയുഎൻഐപിപിഡി) 

 

ആർക്കൊക്കെ അപേക്ഷിക്കാം

ബിപിടി,ബിഒടി കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ, ഫിസിക്സ് കെമിസ്ട്രി&ബയോളജി എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.എന്നാൽ ബിപിഒ കോഴ്സിന് ബയോളജിക്ക് പകരം മാത്തമാറ്റിക്സ് പഠിച്ചവരായാലും മതി. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 niohkol.nic.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News