എറണാകുളം : കെ.സി.ബി.സി. എസ്.സി./എസ്.റ്റി /ബി.സി. കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നവംബർ 26 (ശനിയാഴ്ച) രാവിലെ 10.30 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ദേശീയ സെമിനാർ നടത്തുന്നു. ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയാണ് ഈ ദേശീയ സെമിനാർ. സെമിനാറിൽ ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിക്കും. ഡി,സി.എം.എസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് സ്വാഗതം ആശംസിക്കും. സി.ബി.സി.ഐ.യുടെ എസ്.സി./ബി.സി. കമ്മീഷൻ സെക്രട്ടറി ജനറൽ ഫാ. വിജയ് നായ്ക്, സി.ബി.സി.ഐ സുപ്രീംകോടതിയിൽ നൽകിയ കേസിനെ സംബന്ധിച്ചും സി.ബി.സി.ഐയുടെ നിലപാടിനെ സംബന്ധിച്ചും സെമിനാറിൽ സംസാരിക്കും. അതിനെത്തുടർന്ന് കൗൺസിൽ അംഗങ്ങൾ ചർച്ച നടത്തും, ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സി.ബി.സി.ഐ യുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. എസ്.സി./എസ്.റ്റി/ ബി.സി. കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷത വഹിക്കും. സി.ബി.സി.ഐ യുടെ എസ്.സി./ബി.സി. കമ്മിഷൻ സെക്രട്ടറി ജനറൽ ഫാ. വിജയ് നായ്ക് മുഖ്യ പ്രഭാഷണം നടത്തും സി.ബി.സി.ഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ, എ.കെ.സി.സി. സംസ്ഥാന ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, എംസിഎ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. വി.സി. ജോർജ്ജുകുട്ടി, കെ.എൽ.സി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ ജെ. തോമസ്, കെസിസി എക്സിക്യുട്ടീവ് മെമ്പർ അഡ്വ. അഞ്ജലി സൈറസ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, ഡി.സി.എം.എസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, ഡി.സി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടിനകം, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീഫൻ, സംസ്ഥാന സെക്രട്ടറി ബിജി സാലസ്, സംസ്ഥാന ഖജാൻജി എൻ. ദേവദാസ് തുടങ്ങിയവർ സമ്മേളനങ്ങളിൽ സംസാരിക്കും. ഡി.സി.എം.എസ് സംസ്ഥാന നേതാക്കളായ വിൻസന്റ് ആന്റണി, ഷിബു ജോസഫ്, ബാബു പീറ്റർ, പ്രഫലദാസ്, പി.ഒ. പീറ്റർ, തോമസ് രാജൻ, ത്രേസ്യാമ്മ മത്തായി, പി.ജെ. സ്റ്റീഫൻ, എ. റീത്ത തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകും.
ദളിത് ക്രൈസ്തവരുടെ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികൾ, ഡിസിഎംഎസ് അംഗങ്ങൾ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും.
Comments